loader image
ടൊവിനോ ചിത്രത്തിലൂടെ വിശാൽ മിശ്ര മലയാളത്തിലേക്ക്; ‘പള്ളിച്ചട്ടമ്പി’ ഫസ്റ്റ് സിംഗിൾ ഇന്ന് പുറത്തിറങ്ങും!

ടൊവിനോ ചിത്രത്തിലൂടെ വിശാൽ മിശ്ര മലയാളത്തിലേക്ക്; ‘പള്ളിച്ചട്ടമ്പി’ ഫസ്റ്റ് സിംഗിൾ ഇന്ന് പുറത്തിറങ്ങും!

ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘പള്ളിച്ചട്ടമ്പി’യിലെ ആദ്യ ഗാനം ഇന്ന് ഫെബ്രുവരി 12ന് പുറത്തിറങ്ങും. ബോളിവുഡിലെ സെൻസേഷണൽ ഗായകൻ വിശാൽ മിശ്ര ആദ്യമായി മലയാളത്തിൽ പിന്നണി പാടുന്നു എന്ന പ്രത്യേകതയോടെയാണ് ‘കാട്ടുചെമ്പകം’ എന്ന് തുടങ്ങുന്ന ഗാനം എത്തുന്നത്.

ഹിറ്റ് സംഗീത സംവിധായകൻ ജേക്സ് ബിജോയ് ഈണമിട്ട ഗാനത്തിന് വരികൾ കുറിച്ചിരിക്കുന്നത് കൈതപ്രമാണ്. വിശാൽ മിശ്രയോടൊപ്പം ആവണി മൽഹാരും ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. 2025-ലെ സൂപ്പർഹിറ്റ് ഗാനമായ ‘മിന്നൽവള’യ്ക്ക് ശേഷം ജേക്സ്-കൈതപ്രം-ടൊവിനോ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുമ്പോൾ ആരാധകർ വലിയ ആവേശത്തിലാണ്. വിജയ് ചിത്രം ‘ജനനായക’നിലെ സൂപ്പർഹിറ്റ് ഗാനത്തിന് ശേഷം വിശാൽ മിശ്ര പാടുന്ന ദക്ഷിണേന്ത്യൻ ഗാനം എന്ന നിലയിലും ഇതിന് വലിയ ശ്രദ്ധ ലഭിക്കുന്നുണ്ട്.

Also Read: തിയറ്ററിൽ ഇടറി, ഒടിടിയിൽ തിളങ്ങുമോ? നിവിൻ പോളിയുടെ ‘ബേബി ഗേൾ’ സ്ട്രീമിംഗ് ആരംഭിച്ചു!

‘ക്വീൻ’, ‘ജന ഗണ മന’, ‘മലയാളി ഫ്രം ഇന്ത്യ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഡിജോ ജോസ് ആന്റണിയും ജേക്സ് ബിജോയിയും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് ‘പള്ളിച്ചട്ടമ്പി’. ഈ കൂട്ടുകെട്ടിന്റെ മുൻ ചിത്രങ്ങളിലെ ഗാനങ്ങളെല്ലാം ചാർട്ട് ബസ്റ്ററുകൾ ആയിരുന്നു. എസ്. സുരേഷ് ബാബു രചന നിർവഹിച്ച ഈ പീരിയഡ് ഡ്രാമ ഏപ്രിൽ 9-ന് അഞ്ച് ഭാഷകളിൽ ലോകമെമ്പാടും റിലീസ് ചെയ്യും. വേൾഡ് വൈഡ് ഫിലിംസും സി ക്യൂബ് ബ്രോസ് എന്റർടൈന്മെന്റും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

See also  ഒരു നമ്പർ പ്ലേറ്റിന് 2.08 കോടി! റെക്കോർഡ് തുകയ്ക്ക് ‘DDC 0001’ സ്വന്തമാക്കി ആന്ധ്ര സ്വദേശി

The post ടൊവിനോ ചിത്രത്തിലൂടെ വിശാൽ മിശ്ര മലയാളത്തിലേക്ക്; ‘പള്ളിച്ചട്ടമ്പി’ ഫസ്റ്റ് സിംഗിൾ ഇന്ന് പുറത്തിറങ്ങും! appeared first on Express Kerala.

Spread the love

New Report

Close