loader image
തൃശൂരിൽ ക്ഷേത്ര കവർച്ച; ഭണ്ഡാരങ്ങൾ കുത്തിത്തുറന്നു

തൃശൂരിൽ ക്ഷേത്ര കവർച്ച; ഭണ്ഡാരങ്ങൾ കുത്തിത്തുറന്നു

തൃശൂർ: തൃശൂർ നഗരത്തിൽ രണ്ട് ക്ഷേത്രങ്ങളിൽ മോഷണശ്രമം. തൃശൂർ ഡിഐജി ഓഫീസിന് തൊട്ടടുത്തുള്ള ഇരട്ടിച്ചിറ ക്ഷേത്രത്തിലാണ് ആദ്യം മോഷണശ്രമം നടന്നത്. രാവിലെ ക്ഷേത്ര ഭാരവാഹികൾ എത്തിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. ഓഫീസും ഭണ്ഡാരവും കുത്തിത്തുറക്കാൻ മോഷ്ടാക്കൾ ശ്രമം നടത്തിയിരുന്നു. എന്നാൽ ഇവിടെ നിന്നും കാര്യമായൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് വിവരം. ഇരട്ടിച്ചിറ ക്ഷേത്രത്തിന് തൊട്ടടുത്തുള്ള മാരിയമ്മൻ ക്ഷേത്രത്തിലെ ഭണ്ഡാരവും കവർന്നു. ഇവിടെ നിന്നും ഏകദേശം പതിനായിരം രൂപയോളം കവർന്നതായാണ് റിപ്പോർട്ട്. രണ്ട് സംഭവങ്ങളിലും പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

The post തൃശൂരിൽ ക്ഷേത്ര കവർച്ച; ഭണ്ഡാരങ്ങൾ കുത്തിത്തുറന്നു appeared first on Express Kerala.

Spread the love
See also  സ്‌പെഷ്യൽ എഡ്യൂക്കേറ്റർ കേസ്! സത്യവാങ്മൂലം നൽകാൻ കേരളത്തിന് സുപ്രീം കോടതി നിർദ്ദേശം

New Report

Close