മലയാള സിനിമയിലെ എക്കാലത്തെയും വലിയ വിജയ വിസ്മയമായ ‘ദൃശ്യം’ മൂന്നാം ഭാഗത്തിനായി കാത്തിരിക്കുന്ന ആരാധകർക്ക് ആവേശം പകരുന്ന വാർത്തകൾ പുറത്ത്. മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ദൃശ്യം 3-യുടെ തിയറ്റർ എഗ്രിമെന്റ് സംബന്ധിച്ച വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
കേരളത്തിലെ തിയറ്ററുകളിൽ ചിത്രം പ്രദർശിപ്പിക്കുന്നതിനായി വൻ സജ്ജീകരണങ്ങളാണ് അണിയറപ്രവർത്തകർ ഒരുക്കിയിരിക്കുന്നത്. പ്രതിദിനം മിനിമം നാല് ഷോകൾ ഉറപ്പാക്കിയിട്ടുണ്ട്. ചുരുങ്ങിയത് 50 ദിവസമെങ്കിലും ചിത്രം തിയറ്ററുകളിൽ പ്രദർശിപ്പിക്കണമെന്നാണ് പ്രാഥമിക കരാർ. 2026 ഏപ്രിൽ 2-ന് ചിത്രം തീയറ്ററുകളിലെത്തും. റിലീസ് തീയതിയുടെ തിരഞ്ഞെടുപ്പാണ് ദൃശ്യം 3-യുടെ മറ്റൊരു കരുത്ത്. പെസഹാ വ്യാഴം, ദുഃഖ വെള്ളി, തുടർന്ന് വരുന്ന ശനി, ഞായർ എന്നിങ്ങനെ ഒരു വലിയ വാരാന്ത്യം ലഭിക്കുന്നത് ചിത്രത്തിന് ബോക്സ് ഓഫീസിൽ വൻ തുടക്കം നൽകുമെന്ന് ഉറപ്പാണ്.
മോഹൻലാലിന് പുറമേ മീന, അൻസിബ ഹസൻ, എസ്‍തര്‍ അനില്‍, ആശാ ശരത്, സിദ്ധിഖ്, കലാഭവൻ ഷാജോണ്‍, ഇര്‍ഷാദ് തുടങ്ങിയവരും ദൃശ്യത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. സുജിത് വാസുദേവാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. വിനു തോമസും അനില്‍ ജോണ്‍സണുമാണ് സംഗീതം
The post ജോർജുകുട്ടി വരുന്നു! റെക്കോർഡ് കരാറുമായി ‘ദൃശ്യം 3’ appeared first on Express Kerala.


