
ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിൽ വൻ അഴിച്ചുപണി. പുതിയ സ്റ്റാർട്ടപ്പുകളെ പിന്തള്ളി ടിവിഎസ് മോട്ടോർ, ബജാജ് ഓട്ടോ തുടങ്ങിയ പരമ്പരാഗത കമ്പനികൾ വിപണിയിൽ ആധിപത്യം ഉറപ്പിക്കുകയാണ്. 2026 ജനുവരിയിലെ കണക്കുകൾ പ്രകാരം വിപണിയിൽ വലിയ മാറ്റങ്ങളാണ് ദൃശ്യമാകുന്നത്.
ഇലക്ട്രിക് വിപണിയിലെ വളർച്ച
2026 ജനുവരിയിൽ 1,22,812 ഇലക്ട്രിക് സ്കൂട്ടറുകൾ ഇന്ത്യയിൽ വിറ്റു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 25% വർദ്ധനവ്. ഇന്ത്യയിലെ ആകെ ഇരുചക്ര വാഹന വിപണിയുടെ 6.6 ശതമാനവും ഇപ്പോൾ ഇലക്ട്രിക് വാഹനങ്ങളാണ്.
Also Read: ഒരു നമ്പർ പ്ലേറ്റിന് 2.08 കോടി! റെക്കോർഡ് തുകയ്ക്ക് ‘DDC 0001’ സ്വന്തമാക്കി ആന്ധ്ര സ്വദേശി
ഒന്നാം സ്ഥാനത്ത് ടിവിഎസ്
വിപണിയിൽ നിലവിൽ ഒന്നാം സ്ഥാനത്തുള്ളത് ടിവിഎസ് മോട്ടോർ ആണ്. 34,558 യൂണിറ്റുകൾ വിൽപ്പന. 44% വാർഷിക വളർച്ചയാണ് കമ്പനി രേഖപ്പെടുത്തിയത്. രണ്ടാം സ്ഥാനത്തുള്ള ബജാജിനേക്കാൾ 9,000 യൂണിറ്റുകളുടെ മുൻതൂക്കം ടിവിഎസിനുണ്ട്.
ടിവിഎസ്: 34,558 യൂണിറ്റുകൾഒന്നാം സ്ഥാനം (44% വളർച്ച)
ബജാജ്: 25,000+ യൂണിറ്റുകൾരണ്ടാം സ്ഥാനം (19% വളർച്ച)
ഓല: 7,516 യൂണിറ്റുകൾവൻ ഇടിവ് (69% കുറവ്)
ഒരുകാലത്ത് വിപണി ഭരിച്ചിരുന്ന ഓല ഇലക്ട്രിക്കിന് വലിയ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. മികച്ച സർവീസ് ശൃംഖലയും ഉപഭോക്താക്കളുടെ വിശ്വാസവുമാണ് ടിവിഎസ്, ബജാജ് തുടങ്ങിയ കമ്പനികളെ വീണ്ടും മുന്നിലെത്തിച്ചത്. ഹീറോ മോട്ടോകോർപ്പും പുതിയ മോഡലുകളുമായി വിപണിയിൽ കരുത്തറിയിക്കുന്നുണ്ട്.
The post ഇലക്ട്രിക് വിപണിയിൽ വൻ അട്ടിമറി! ഓലയെയും ഏതറിനെയും പിന്തള്ളി ‘പഴയ പുലികൾ’ ഒന്നാമത്! appeared first on Express Kerala.


