loader image
ഹൈവേ കവർച്ചക്ക് പദ്ധതിയിടുന്നതിനിടെ 34 അംഗ ഗുണ്ടാസംഘം പിടിയിൽ

ഹൈവേ കവർച്ചക്ക് പദ്ധതിയിടുന്നതിനിടെ 34 അംഗ ഗുണ്ടാസംഘം പിടിയിൽ

ഹൈവേ കവർച്ചയ്ക്ക് പദ്ധതിയിടുന്നതിന് കരുവന്നൂർ പനംകുളത്തുള്ള വാടകവീട്ടിൽ പിറന്നാൾ ആഘോഷം എന്ന പേരിൽ ഒത്തുചേർന്ന വിവിധ കേസുകളിൽ ഉൾപ്പെട്ട 34 അംഗ ഗുണ്ടാസംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ വാഹനത്തിൽ നിന്ന് കുരുമുളകുപൊടി, മുളകുപൊടി, ഇരുമ്പ് കമ്പികൾ, വാൾ, മരത്തടികൾ എന്നിവ കണ്ടെടുത്തു. ഇവർ ഉപയോഗിച്ചിരുന്ന 18 വാഹനങ്ങളും 33 മൊബൈൽ ഫോണുകളും കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാത്രി 9നാണ് സംഘത്തെ പിടികൂടിയത്. ഇതിൽ 20 പേർ കൊലപാതകം, കവർച്ച, ലഹരിമരുന്ന് തുടങ്ങിയ ക്രിമിനൽ കേസുകളിലെ പ്രതികളാണ്. വെള്ളാങ്കല്ലൂർ വെള്ളാമ്പറമ്പിൽ വീട്ടിൽ ഷാഹിദ്, ആനന്ദപുരം വീട്ടിൽ അനുരാജ്, കല്ലേറ്റുംകര വടക്കേ തലക്കൽ ഷാഹിൻ, വെള്ളാങ്കല്ലൂർ കോക്കാടൻ മാർട്ടിൻ, തെക്കാനത്ത് എഡ്വിൻ, പൊറത്തിശ്ശേരി കണ്ണംകുളം സൂരജ്, മുരിയാട് വെളിയത്ത് അയ്യപ്പദാസ്, ഒല്ലൂർ അഞ്ചേരി കാഴ്ചപ്പിള്ളി സനൂപ്, വെള്ളാങ്കല്ലൂർ തൈപ്പറമ്പിൽ നിഖിൽ, നടത്തറ ചിറ്റിലപ്പിള്ളി ഉണ്ണി റോയ്. വെള്ളാങ്കല്ലൂർ പറമ്പിനേഴത്ത് നസീം, വെള്ളാങ്കല്ലൂർ കുരിയപ്പുളി ഹുസൈൻ, വഞ്ചിപ്പുര ആൻസൺ, ആനന്ദപുരം മണ്ടുമന അർജുൻ, വെള്ളാങ്കല്ലൂർ വാളവര ഷിദിൻ, പുത്തൻചിറ കോളനി പറമ്പിൽ രൺദീപ്, ആനന്ദപുരം പഴയാറ്റിൽ ഹെൻറിൻ, വെള്ളാങ്കല്ലൂർ ചാണശ്ശേരി ആദിത്, പുല്ലൂർ ചൂരപ്പെട്ടി ഷിബിൻ, വെള്ളാങ്കല്ലൂർ ചാണശ്ശേരി അശ്വിൻ, മുരിയാട് വെള്ളംപടി സൂരജ്, ആനന്ദപുരം വടക്കേക്കര ഗോകുൽ, കോണത്തുകുന്ന് വെള്ളാംപറമ്പിൽ ഷാരോൺ ദാസ്, ആനന്ദപുരം പ്രണവ്, നെല്ലിശ്ശേരി വീട്ടിൽ റിൻഡോ, തൊട്ടിപ്പാൾ പുതുപ്പള്ളി പറമ്പിൽ ഷാരോൺ, ആനന്തപുരം വാഴക്കാടൻ സുനിൽകുമാർ, ആനന്ദപുരം സ്വദേശി വിജിത്ത്, വെള്ളാങ്കല്ലൂർ തരുപീടികയിൽ നവാസ്, ആനന്ദപുരം നെല്ലിപ്പറമ്പിൽ സന്തോഷ്, ബിപിൻ, ഇരിഞ്ഞാലക്കുട കൂടക്കര വീട്ടിൽ ധനേഷ്, കാറളം കിഴുത്താണി കുഞ്ഞുവീട്ടിൽ വിമൽ, കല്ലേറ്റുംകര മല്ലുകാരൻ ആൽബർട്ട് എന്നിവരെയാണ് തൃശ്ശൂർ റൂറൽ പോലീസ് പിടികൂടിയത്.

See also  കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്നതില്‍ നിര്‍ണായക തീരുമാനം; ഷൂട്ടര്‍മാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ ഉത്തരവ് മരവിപ്പിക്കാൻ നിര്‍ദേശം

Spread the love

Leave a Comment

Your email address will not be published. Required fields are marked *

New Report

Close