PUDUKAD-NEWS-PUTHUKAD-NEWS

ലഹരി വിരുദ്ധ ബോധവൽക്കരണ നാടക യാത്ര സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സമേതം – സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭയുടെയും പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെയും ആഭിമുഖ്യത്തിൽ കില, നിപ്മർ എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെ മദ്യം, മയക്കമരുന്ന് ഉപയോഗം, മൊബൈൽ അഡിക്ഷൻ എന്നിവ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ലഹരി വിരുദ്ധ ബോധവൽക്കരണം പ്രമേയമാക്കിക്കൊണ്ടുള്ള നാടക യാത്ര സംഘടിപ്പിച്ചു.

കൗൺസിലർ ഡെലി സിജു യോഹന്നാൻ അധ്യക്ഷത വഹിച്ചു.

വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പ്രവീൺസ് ഞാറ്റുവെട്ടി
ഉദ്ഘാടനം ചെയ്തു.

പ്രിൻസിപ്പൽ എം.കെ. മുരളി, പി.ടി.എ. പ്രസിഡന്റ് ഭക്തവത്സലൻ, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ എൻ.വി. വിനുകുമാർ, എൻ.എസ്.എസ്. വൊളൻ്റിയർ ലീഡർ ടി.എസ്. അൻജിൽ എന്നിവർ പ്രസംഗിച്ചു.

തുടർന്ന് അരങ്ങേറിയ നാടകത്തിന് സുധീഷ് അമ്മവീട്, ജിതി സുധീഷ്, ദിലീപൻ പൊയ്യ എന്നിവർ നേതൃത്വം നൽകി.

വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു.

Spread the love
See also  ആഘോഷങ്ങള്‍ ചുരുക്കി, ആചാരത്തനിമയോടെ തൃശൂര്‍ പൂരം നാളെ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top