loader image
തിരുവനന്തപുരത്ത് അനധികൃത മദ്യവിൽപ്പന! 40 ലിറ്റർ വിദേശമദ്യവുമായി യുവാവ് പിടിയിൽ

തിരുവനന്തപുരത്ത് അനധികൃത മദ്യവിൽപ്പന! 40 ലിറ്റർ വിദേശമദ്യവുമായി യുവാവ് പിടിയിൽ

തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിൽ 40 ലിറ്റർ വിദേശമദ്യവുമായി എം.എസ്.കെ നഗർ സ്വദേശി വിനോദ് പിടിയിലായി. ബെവ്കോ ഔട്ട്‌ലെറ്റുകളിൽ നിന്ന് ശേഖരിക്കുന്ന മദ്യം ആവശ്യക്കാർക്ക് ഇരട്ടി വിലയ്ക്ക് മറിച്ചുവിൽക്കാനായിരുന്നു ഇയാളുടെ പദ്ധതിയെന്ന് ഫോർട്ട് പോലീസ് അറിയിച്ചു. മദ്യത്തോടൊപ്പം വിൽപ്പനയിലൂടെ ലഭിച്ചതെന്ന് കരുതുന്ന 8650 രൂപയും പോലീസ് കണ്ടുകെട്ടിയിട്ടുണ്ട്. സംഭവത്തെത്തുടർന്ന് കൊഞ്ചിറവിള, ആറ്റുകാൽ തുടങ്ങിയ പ്രദേശങ്ങളിൽ പോലീസ് നിരീക്ഷണം കർശനമാക്കി.

The post തിരുവനന്തപുരത്ത് അനധികൃത മദ്യവിൽപ്പന! 40 ലിറ്റർ വിദേശമദ്യവുമായി യുവാവ് പിടിയിൽ appeared first on Express Kerala.

Spread the love
See also  ടൊവിനോ ചിത്രത്തിലൂടെ വിശാൽ മിശ്ര മലയാളത്തിലേക്ക്; ‘പള്ളിച്ചട്ടമ്പി’ ഫസ്റ്റ് സിംഗിൾ ഇന്ന് പുറത്തിറങ്ങും!

New Report

Close