PUDUKAD-NEWS-PUTHUKAD-NEWS

ഗുരുവായൂരിൽ വയോധികയുടെ സ്വര്‍ണ്ണമാല കവര്‍ന്ന കേസില്‍ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു.

ഗുരുവായൂര്‍ : അപ്പാര്‍ട്ട്‌മെന്റില്‍ ഒറ്റക്ക് താമസിക്കുന്ന വയോധികയുടെ സ്വര്‍ണ്ണമാല കവര്‍ന്ന കേസില്‍ മൂന്നു പേരെ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം അഞ്ചല്‍ സ്വദേശി അനില്‍ ഭവനില്‍ അനില്‍കുമാര്‍, കോഴിക്കോട് ഒളവണ്ണ സ്വദേശി ഒടുക്കത്തില്‍ വീട്ടില്‍ അര്‍ജുന്‍, കൊല്ലം അമ്പലത്തുംവിള കലാഭവനില്‍ ദീപക്ക് എന്നിവരെയാണ് ടെമ്പിള്‍ എസ്.എച്ച്.ഒ.-ജി.അജയകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഡിസംബര്‍ 19ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. കാരക്കാട് മാധവം അപ്പാര്‍ട്ട്‌മെന്റില്‍ ഒറ്റക്ക് താമസിക്കുന്ന 65കാരിയെ ഫ്‌ളാറ്റ് വാങ്ങാനെന്ന വ്യാജേനയെത്തി, കബളിപ്പിച്ച് അനില്‍കുമാറാണ് കവര്‍ച്ച നടത്തിയത്. ഫ്‌ലാളാറ്റ് നോക്കാനെന്ന പേരില്‍ അകത്ത് കയറി അലമാരയില്‍ നിന്ന് 25 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണമാല കവരുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

Spread the love
See also  കെ.വി തോമസിനെതിരെ പത്മജ വേണുഗോപാൽ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top