loader image
“വാജിവാഹനത്തിൽ സ്വർണ്ണപ്പാളി ഒട്ടിച്ചത് ഞാൻ നേരിട്ട്”; ശബരിമലയിലെ സ്വർണ്ണസമർപ്പണത്തെക്കുറിച്ച് സുരേഷ് ഗോപി

“വാജിവാഹനത്തിൽ സ്വർണ്ണപ്പാളി ഒട്ടിച്ചത് ഞാൻ നേരിട്ട്”; ശബരിമലയിലെ സ്വർണ്ണസമർപ്പണത്തെക്കുറിച്ച് സുരേഷ് ഗോപി

ബരിമലയിലെ കൊടിമരത്തിലെ വാജിവാഹനത്തിൽ താൻ നേരിട്ടാണ് സ്വർണപ്പാളി ഒട്ടിച്ചതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി വെളിപ്പെടുത്തി. തന്നോടൊപ്പമുണ്ടായിരുന്ന മകൻ ഗോകുൽ സുരേഷ്, സംവിധായകൻ ഷാജി കൈലാസ്, രഞ്ജി പണിക്കർ എന്നിവർ അഷ്ടദിക്പാലക ശില്പങ്ങളിലും സ്വർണം ഒട്ടിക്കുന്നതിൽ പങ്കാളികളായെന്നും അദ്ദേഹം പറഞ്ഞു. ഈ വിവരമറിഞ്ഞ നടൻ മോഹൻലാൽ തന്നെ ഫോണിൽ വിളിച്ച് തന്റെ വകയായി രണ്ട് പവൻ സ്വർണം കൂടി ഇതിനായി നൽകാൻ സന്നദ്ധത അറിയിച്ച കാര്യവും സുരേഷ് ഗോപി കൊല്ലത്ത് നടന്ന ചടങ്ങിൽ അനുസ്മരിച്ചു.

വീട്ടിൽ നിന്നുള്ള സ്വർണം നൽകി അത് 24 കാരറ്റാക്കി മാറ്റിയാണ് ഈ സമർപ്പണത്തിന് ഉപയോഗിച്ചത്. ഇതിനെല്ലാം കൃത്യമായ രേഖകൾ അവിടെയുണ്ടെന്നും എന്നാൽ താൻ രസീത് വാങ്ങാൻ തുനിഞ്ഞില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഭഗവാന് സമർപ്പിക്കുന്ന കാര്യമായതിനാലും ഹുണ്ഡിയിൽ ഇടുന്ന പണത്തിന് രസീത് ലഭിക്കാത്തതിനാലും ഇത് ഒരു ഭക്തിപരമായ കർമ്മമായാണ് താൻ കണ്ടത്. അജയ് തറയിൽ, പ്രയാർ ഗോപാലകൃഷ്ണൻ എന്നിവരുടെ സാന്നിധ്യത്തിൽ തികച്ചും ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിലായിരുന്നു ഈ ചടങ്ങുകൾ നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

See also  ശബരിമല സ്വർണ്ണക്കൊള്ള! സന്നിധാനത്ത് രണ്ടാം ദിവസവും ശാസ്ത്രീയ പരിശോധന; പ്രതിയുടെ ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്

Also Read: ആഗോള അയ്യപ്പ സംഗമത്തിൽ തട്ടിപ്പ്; മന്ത്രി വി.എൻ. വാസവനെതിരെ അവകാശലംഘനത്തിന് നോട്ടീസ് നൽകുമെന്ന് രമേശ് ചെന്നിത്തല

ശബരിമലയിലെ കൊടിമരം മുന്നൂറോ നാനൂറോ വർഷം നിലനിൽക്കുന്ന ഒന്നാണെന്ന് അറിഞ്ഞപ്പോഴാണ് സ്വന്തം വിയർപ്പിന്റെ അംശം അതിലുണ്ടാകണമെന്ന് ആഗ്രഹിച്ചത്. തന്റെ വരുംതലമുറകൾക്ക് കൂടി അഭിമാനത്തോടെ അവകാശപ്പെടാൻ വേണ്ടിയാണ് ഇത്തരമൊരു പുണ്യപ്രവൃത്തിയിൽ പങ്കാളിയായതെന്ന് സുരേഷ് ഗോപി പറഞ്ഞു. താൻ സ്വർണം സമർപ്പിക്കാൻ പോകുന്നു എന്നറിഞ്ഞ സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും ഇതിൽ സന്തോഷപൂർവ്വം പങ്കുചേരുകയായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.

The post “വാജിവാഹനത്തിൽ സ്വർണ്ണപ്പാളി ഒട്ടിച്ചത് ഞാൻ നേരിട്ട്”; ശബരിമലയിലെ സ്വർണ്ണസമർപ്പണത്തെക്കുറിച്ച് സുരേഷ് ഗോപി appeared first on Express Kerala.

Spread the love

New Report

Close