loader image
‘മമ്മൂട്ടിയും മട്ടൻ ബിരിയാണിയും ഇഷ്ടമുള്ളവരുടെ കൂടെ അച്ചാറായി ഞാനും ഇരുന്നോട്ടെ’; കൈയടി നേടി ആസിഫ് അലി

‘മമ്മൂട്ടിയും മട്ടൻ ബിരിയാണിയും ഇഷ്ടമുള്ളവരുടെ കൂടെ അച്ചാറായി ഞാനും ഇരുന്നോട്ടെ’; കൈയടി നേടി ആസിഫ് അലി

ലയാള സിനിമയിലെ യുവതാരങ്ങളിൽ ശ്രദ്ധേയനായ ആസിഫ് അലിക്ക് മെഗാസ്റ്റാർ മമ്മൂട്ടിയോടുള്ള ആരാധനയും കടപ്പാടും സിനിമാ ലോകത്ത് പ്രശസ്തമാണ്. ശ്യാമപ്രസാദിന്റെ ‘ഋതു’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരം തന്റെ കരിയറിലെ ഓരോ ഘട്ടത്തിലും മമ്മൂട്ടി നൽകിയ പിന്തുണയെക്കുറിച്ച് പലപ്പോഴും വാചാലനായിട്ടുണ്ട്. ഷൂട്ടിംഗിനിടയിൽ മമ്മൂട്ടി വഴക്കു പറഞ്ഞപ്പോൾ ആസിഫ് കരഞ്ഞതും, പിന്നീട് അദ്ദേഹം നേരിട്ടെത്തി ആശ്വസിപ്പിച്ചതുമായ പഴയ കഥകൾ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകാറുണ്ട്. മമ്മൂട്ടിയെക്കുറിച്ച് സംസാരിക്കുമ്പോൾ എപ്പോഴും ആവേശഭരിതനാകാറുള്ള ആസിഫിന്റെ പുതിയ പ്രസംഗമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

മലപ്പുറത്ത് നടന്ന ഒരു ചടങ്ങിൽ പങ്കെടുക്കവെയാണ് താരം മമ്മൂട്ടിയെയും മലപ്പുറത്തുകാരുടെ ഭക്ഷണപ്രേമത്തെയും ബന്ധിപ്പിച്ചു കൊണ്ട് രസകരമായ പരാമർശം നടത്തിയത്. “മലപ്പുറത്തുകാർക്ക് ഏറ്റവും ഇഷ്ടം മമ്മൂട്ടിയെയും മട്ടൻ ബിരിയാണിയും ആണെന്ന് കേട്ടിട്ടുണ്ട്, അത് ശരിയാണോ? എങ്കിൽ ആ സൈഡിൽ ഒരു അച്ചാറായി ഞാനും ഇരുന്നോട്ടെ” എന്നായിരുന്നു ആസിഫിന്റെ ചോദ്യം. ‘പോളണ്ട് മൂസ’ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷൻ വേദിയിൽ താരം പങ്കുവെച്ച ഈ വാക്കുകൾ ആരാധകർക്കിടയിൽ വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്. നിമിഷങ്ങൾക്കകം തന്നെ സോഷ്യൽ മീഡിയയിൽ ഈ വീഡിയോ വൈറലായി മാറി.

See also  പാങ്ങോട് സൈനിക ക്യാമ്പിൽ വൻ മോഷണം; 2 കോടി വിലവരുന്ന ആനക്കൊമ്പ് കാണാതായി

Also Read: വീണ്ടും ജേക്ക്സ് ബിജോയ്-ടൊവിനോ മാജിക്; ‘പള്ളിച്ചട്ടമ്പി’യിലെ ആദ്യ ഗാനം ‘കാട്ടുചെമ്പകം’ പുറത്തിറങ്ങി!

ആസിഫ് അലിയുടെ ഈ കുസൃതി നിറഞ്ഞ ചോദ്യത്തെ ഏറ്റെടുത്ത് ട്രോളൻമാരും രംഗത്തെത്തിയിട്ടുണ്ട്. “അച്ചാറായി ആസിഫ് ഇരിക്കുകയാണെങ്കിൽ പപ്പടമായി രമേഷ് പിഷാരടിയെയും കൂട്ടിക്കൂടെ” എന്നാണ് ചിലർ കമന്റ് ചെയ്യുന്നത്. സിനിമാ പേജുകളിലും ഗ്രൂപ്പുകളിലും ഈ താരസൗഹൃദം വലിയ ചർച്ചയാകുന്നുണ്ട്. അതേസമയം, ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘മിറാഷ്’ ആണ് ആസിഫിന്റേതായി ഒടുവിൽ തിയേറ്ററിലെത്തിയ ചിത്രം. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചതെങ്കിലും ആസിഫിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

The post ‘മമ്മൂട്ടിയും മട്ടൻ ബിരിയാണിയും ഇഷ്ടമുള്ളവരുടെ കൂടെ അച്ചാറായി ഞാനും ഇരുന്നോട്ടെ’; കൈയടി നേടി ആസിഫ് അലി appeared first on Express Kerala.

Spread the love

New Report

Close