loader image
പാഠപുസ്തക വിതരണത്തെ ‘തുഗ്ലക്ക് പരിഷ്കാരം’ എന്ന് വിളിച്ച് ചെന്നിത്തല

പാഠപുസ്തക വിതരണത്തെ ‘തുഗ്ലക്ക് പരിഷ്കാരം’ എന്ന് വിളിച്ച് ചെന്നിത്തല

ധ്യയന വർഷം ആരംഭിക്കുന്നതിന് മാസങ്ങൾക്ക് മുൻപേ സ്‌കൂൾ കുട്ടികൾക്ക് പാഠപുസ്തകങ്ങൾ വിതരണം ചെയ്യാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തെ ‘തുഗ്ലക്ക് പരിഷ്കാരം’ എന്ന് വിളിച്ച് രമേശ് ചെന്നിത്തല. ഒമ്പതാം ക്ലാസിലെ കുട്ടി പരീക്ഷ ജയിച്ചോ എന്ന് അറിയുന്നതിന് മുൻപ് പുതിയ പുസ്തകം നൽകുന്നതിൽ എന്ത് കാര്യമാണുള്ളതെന്നാണ് ചെന്നിത്തലയുടെ ചോദ്യം.

പരീക്ഷാ പേപ്പർ നോക്കാതെ കുട്ടി ജയിച്ചോ എന്ന് എങ്ങനെ അറിയുമെന്നും, മന്ത്രി വി. ശിവൻകുട്ടിയാണോ ഇതൊക്കെ തീരുമാനിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു. പുസ്തകം നേരത്തെ നൽകുന്നത് അത്ര വലിയ കാര്യമല്ലെന്നും പഴയകാലത്ത് എഴുത്തോലയിൽ എഴുതി പഠിച്ചവരാണ് നമ്മളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

The post പാഠപുസ്തക വിതരണത്തെ ‘തുഗ്ലക്ക് പരിഷ്കാരം’ എന്ന് വിളിച്ച് ചെന്നിത്തല appeared first on Express Kerala.

Spread the love
See also  കുട്ടികളുടെ സർഗാത്മകത വളരട്ടെ! 13 വയസ്സിന് താഴെയുള്ളവർക്ക് സ്കൂളുകളിൽ എഐ ടൂളുകൾ വിലക്കി യുഎഇ

New Report

Close