ഇരിങ്ങാലക്കുട : കരുവന്നൂർ ബാങ്ക് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മാപ്രാണം ചാത്തൻ മാസ്റ്റർ ഹാളിൽ വച്ച് സംഘടിപ്പിച്ച എൻഡിഎ കൺവെൻഷൻ ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് അഡ്വ. ബി. ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനും മണ്ഡലം പ്രസിഡൻ്റുമായ ആർച്ച അനീഷ് അധ്യക്ഷത വഹിച്ചു.
തെരഞ്ഞെടുപ്പ് കമ്മറ്റി കൺവീനർ സൂരജ് കടുങ്ങാടൻ സ്വാഗതവും പ്രസിഡൻ്റ് സ്ഥാനാർഥിയായി മത്സരിക്കുന്ന ഷാജുട്ടൻ നന്ദിയും പറഞ്ഞു.
തൃശൂർ സൗത്ത് ജില്ല പ്രഭാരി അഡ്വ. വിനോദ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ കെ.പി. ഉണ്ണികൃഷ്ണൻ, കൃപേഷ് ചെമ്മണ്ട, സംസ്ഥാന കമ്മിറ്റി അംഗം സന്തോഷ് ചെറാക്കുളം, തെരഞ്ഞെടുപ്പ് വൈസ് ചെയർമാൻ അഖിലാഷ് വിശ്വനാഥൻ, ഇലക്ഷൻ ഏജൻ്റ് ഷൈജു കുറ്റിക്കാട്, കരുവന്നൂർ സമരനായകൻ എം.വി. സുരേഷ്, മണ്ഡലം ജനറൽ സെക്രട്ടറി വി.സി. രമേഷ് എന്നിവർ ആശംസകൾ നേർന്നു.
ശ്യാംജി മാടത്തിങ്കൽ, സന്തോഷ് കോഞ്ചാത്ത്, സൂരജ് നമ്പ്യാങ്കാവ്, സന്തോഷ് കാര്യാടൻ, മായ അജയൻ എന്നിവർ നേതൃത്വം നൽകി.
ഗോപാലൻ കോഴിപ്പറമ്പിൽ, ചന്ദ്രൻ അമ്പാട്ട്, കെ.എസ്. നന്ദകുമാർ, സി.വി. നിതീഷ്, കെ.സി. ബാബു, ഷാജുട്ടൻ, സുശിദാംബരൻ, വിജയകുമാരി അനിലൻ, സിന്ധു സതീഷ്,
കോലോത്ത് ബാബു, രമിത്ത് മാരാത്ത് എന്നീ സ്ഥാനാർത്ഥികളെ സംസ്ഥാന വൈസ് പ്രസിഡൻ്റ് ബി. ഗോപാലകൃഷ്ണൻ ഷാളുകൾ അണിയിച്ച് വിജയാശംസകൾ നേർന്നു.

