PUDUKAD-NEWS-PUTHUKAD-NEWS

കുട്ടൻകുളത്തിലെ സ്മാരക നിർമ്മാണത്തിനെതിരെ പ്രതിഷേധവുമായി യുവമോർച്ച

ഇരിങ്ങാലക്കുട : കുട്ടൻകുളത്തിലെ സ്മാരക നിർമ്മാണത്തിനെതിരെ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ച് യുവമോർച്ച.

കുട്ടൻകുളത്തിൻ്റെ തെക്ക് കിഴക്കേ ഭാഗത്ത് പത്ത് അടി വീതിയിലും ഇരുപത് അടി നീളത്തിലും കരിങ്കൽ കൊണ്ട് കെട്ടിപ്പൊക്കി സ്മാരകം നിർമ്മിക്കാനുള്ള ദേവസ്വത്തിൻ്റെയും സർക്കാരിൻ്റെയും നടപടി
ക്ഷേത്ര വിശ്വാസങ്ങളെയും ക്ഷേത്ര ആചാരങ്ങളെയും നശിപ്പിക്കാനുള്ള ഗൂഢതന്ത്രമാണെന്ന് യുവമോർച്ച ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു.

ബിജെപി ജില്ലാ ട്രഷറർ കെ.ആർ. വിദ്യാസാഗർ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു.

കൂടൽമാണിക്യം ക്ഷേത്രവും കുട്ടൻകുളവും പള്ളിവേട്ട നടക്കുന്ന ആൽത്തറയും തമ്മിൽ അഭേദ്യമായ ബന്ധമാണുള്ളത്. ആൽത്തറയിൽ സന്ധ്യാവിളക്ക് വെച്ചാൽ ക്ഷേത്രത്തിന് അകത്തിരുന്നു കൊണ്ട് കൂടൽമാണിക്യസ്വാമിക്ക് ആൽത്തറയിലെ സന്ധ്യാവിളക്ക് നേരിട്ട് ദർശിക്കാവുന്ന രീതിയിലാണ് ക്ഷേത്രവും കുട്ടൻകുളവും ആൽത്തറയും നിലനിൽക്കുന്നത്. കുട്ടൻകുളത്തിൽ ഇങ്ങനെയൊരു സ്മാരകം ഉയരുമ്പോൾ ക്ഷേത്രാചാരങ്ങൾക്ക് ഭംഗം വരും എന്നുള്ള കാര്യത്തിൽ തർക്കമില്ലെന്ന് അദ്ദേഹം പറഞ്ഞു.

മണ്ഡലം പ്രസിഡൻ്റ് സുഖിൻ പടിയൂർ
അധ്യക്ഷത വഹിച്ചു.

യുവമോർച്ച ഇരിങ്ങാലക്കുട മണ്ഡലം ജനറൽ സെക്രട്ടറി കെ.പി. അമീഷ് സ്വാഗതം പറഞ്ഞു.

യുവമോർച്ച ജില്ലാ വൈസ് പ്രസിഡൻ്റ് ജിനു ഗിരിജൻ ആമുഖഭാഷണം നടത്തി.

See also  സിനിമ ക്യാമറമാനെ മരിച്ച നിലയിൽ കണ്ടെത്തി

ജില്ലാ ജനറൽ സെക്രട്ടറി എൻ.ആർ. ഹരിപ്രസാദ്, ബിജെപി പൊറത്തിശ്ശേരി പഞ്ചായത്ത് പ്രസിഡൻ്റ് സൂരജ് കടുങ്ങാടൻ, യുവമോർച്ച മണ്ഡലം സെക്രട്ടറി കീർത്തി എന്നിവർ പ്രസംഗിച്ചു.

ക്ഷേത്രാചാരങ്ങൾക്ക് തടസ്സം നിൽക്കുന്ന ഏതു നിർമാണങ്ങളെയും നടപടികളെയും എന്തു വിലയും കൊടുത്ത് തടയുമെന്ന് യുവമോർച്ച പ്രഖ്യാപിച്ചു.

ബിജെപി ജില്ലാ സെക്രട്ടറിമാരായ അജീഷ് പൈക്കാട്ട്, ശ്യാംജി, ബിജെപി മണ്ഡലം പ്രസിഡൻ്റ് ആർച്ച അനീഷ്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്, യുവമോർച്ച ജില്ലാ വൈസ് പ്രസിഡൻ്റ് ആശിഷ ടി. രാജ്, മണ്ഡലം സെക്രട്ടറി നിധീഷ്, മണ്ഡലം വൈസ് പ്രസിഡൻ്റ് സന്തോഷ് പിഷാരടി എന്നിവർ നേതൃത്വം നൽകി.

Spread the love

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top