
തിരുവനന്തപുരം: കനത്ത സുരക്ഷയുള്ള പാങ്ങോട് സൈനിക ക്യാമ്പിൽ നിന്ന് രണ്ട് കോടി രൂപയോളം വിലമതിക്കുന്ന ആനക്കൊമ്പ് മോഷണം പോയി. ക്യാമ്പിൽ നടന്ന സ്വകാര്യ ഡിജെ പാർട്ടിക്ക് പിന്നാലെയാണ് സംഭവം. മോഷണത്തിന് പിന്നിൽ പാർട്ടിയിൽ പങ്കെടുത്തവരാണെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്.
കഴിഞ്ഞ ദിവസം പാങ്ങോട് ക്യാമ്പിൽ ഒരു ഡിജെ പാർട്ടി സംഘടിപ്പിച്ചിരുന്നു. ക്യാമ്പിനുള്ളിൽ ആനക്കൊമ്പ് സൂക്ഷിച്ചിരുന്ന സ്ഥലം കൃത്യമായി അറിയാവുന്നവരാകാം മോഷണത്തിന് പിന്നിലെന്നാണ് സംശയം. സംഭവവുമായി ബന്ധപ്പെട്ട് ഡിജെ പാർട്ടിയിൽ പങ്കെടുത്തവർ ഉൾപ്പെടെ 17 പേരെ പോലീസ് ഇതിനോടകം ചോദ്യം ചെയ്തു. സംഭവത്തിൽ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
The post പാങ്ങോട് സൈനിക ക്യാമ്പിൽ വൻ മോഷണം; 2 കോടി വിലവരുന്ന ആനക്കൊമ്പ് കാണാതായി appeared first on Express Kerala.


