loader image
ജഗതിയിൽ നടുറോഡിൽ കാർ കത്തിനശിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ജഗതിയിൽ നടുറോഡിൽ കാർ കത്തിനശിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തിരുവനന്തപുരം: ജഗതിയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു. കാര്‍ നിർത്തി പുറത്തിറങ്ങിയതിനാൽ യാത്രക്കാരായ ദമ്പതികള്‍ പരുക്കില്ലാതെ രക്ഷപ്പെട്ടു. റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ രാധാകൃഷ്ണൻ ഭാര്യ ജയലളിത എന്നിവരാണ് കാറിലുണ്ടായിരുന്നത്. ജഗതി പാലം കഴിഞ്ഞപ്പോൾ കാറിന്റെ ബോണറ്റിന്റെ ഇടതുഭാഗത്തുനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് ഉടൻ തന്നെ കാർ റോഡരികിലേക്ക് ഒതുക്കി നിർത്തുകയും ഭാര്യയോടൊപ്പം പുറത്തിറങ്ങുകയും ചെയ്തു. ഇരുവരും പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെ കാറിൽ തീ ആളിപ്പടരുകയായിരുന്നു.

വെള്ളമൊഴിച്ച് തീ കെടുത്താൻ ശ്രമിച്ചെങ്കിലും നിയന്ത്രിക്കാനായില്ല. തുടർന്ന് തിരുവനന്തപുരം ഫയർ സ്റ്റേഷനിൽ നിന്നുള്ള അഗ്നിരക്ഷാ സേനാംഗങ്ങൾ സ്ഥലത്തെത്തിയാണ് തീ പൂർണ്ണമായും അണച്ചത്. സ്റ്റേഷൻ ഓഫീസർമാരായ രൂപേഷ്, അനീഷ് കുമാർ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഷാഫി എം, ഷഹീർ എം.എസ്., അരുൺ ആർ.പി., അനീഷ് എം.വി., അഖിൽ, ബാബു, സുധീൻ, ബിൻസി, രശ്മി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.

The post ജഗതിയിൽ നടുറോഡിൽ കാർ കത്തിനശിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് appeared first on Express Kerala.

See also  ഏത് കേസാണ് സിബിഐ നന്നായി അന്വേഷിച്ചത്? രാജീവ് ചന്ദ്രശേഖറിന്റെ ഹർജിയിൽ ഹൈക്കോടതിയുടെ ചോദ്യശരം
Spread the love

New Report

Close