loader image
ജഡേജയെയും ജയ്‌സ്വാളിനെയും മറികടന്ന് റിയാൻ പരാഗ്; രാജസ്ഥാൻ റോയൽസിന്റെ അമരത്ത് അപ്രതീക്ഷിത മാറ്റം

ജഡേജയെയും ജയ്‌സ്വാളിനെയും മറികടന്ന് റിയാൻ പരാഗ്; രാജസ്ഥാൻ റോയൽസിന്റെ അമരത്ത് അപ്രതീക്ഷിത മാറ്റം

പിഎൽ 2026 സീസണിലേക്ക് രാജസ്ഥാൻ റോയൽസ് ഒരുങ്ങുമ്പോൾ ടീം മാനേജ്‌മെന്റിൽ നിന്ന് അപ്രതീക്ഷിത നീക്കങ്ങൾ. മലയാളി താരം സഞ്ജു സാംസണിന് പകരം യുവതാരം റിയാൻ പരാഗ് ടീമിനെ നയിക്കുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇന്ന് വൈകിട്ട് നാല് മണിയോടെ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകുമെന്നാണ് സൂചന. സീനിയർ താരം രവീന്ദ്ര ജഡേജ, യുവ ഓപ്പണർ യശസ്വി ജയ്‌സ്വാൾ എന്നിവരെ പരിഗണിക്കാതെയാണ് സംഗക്കാരയും സംഘവും പരാഗിൽ വിശ്വാസമർപ്പിച്ചിരിക്കുന്നത്.

ചെന്നൈ സൂപ്പർ കിങ്‌സിൽ നിന്ന് രവീന്ദ്ര ജഡേജയെ ടീമിലെത്തിച്ചത് നായകസ്ഥാനം വാഗ്ദാനം ചെയ്താണെന്ന അഭ്യൂഹങ്ങൾ നിലനിൽക്കെയാണ് ഈ പുതിയ മാറ്റം. നായകനാകാനുള്ള താൽപ്പര്യം ജയ്‌സ്വാളും പ്രകടിപ്പിച്ചിരുന്നു. എന്നാൽ, ഭാവിയെ മുൻനിർത്തി ടീമിനെ വാർത്തെടുക്കാൻ പരാഗിന്റെ യുവത്വമാണ് നല്ലതെന്ന് മുഖ്യ പരിശീലകൻ കുമാർ സംഗക്കാര തീരുമാനിക്കുകയായിരുന്നു. പരാഗിന് ടീമുമായുള്ള ദീർഘകാല ബന്ധവും ഈ തീരുമാനത്തിന് പിന്നിലുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

Also Read: സഞ്ജുവിന് പകരം റിയാൻ പരാഗ്! ജഡേജയെയും ജയ്‌സ്വാളിനെയും തഴഞ്ഞ് രാജസ്ഥാൻ റോയൽസിന്റെ സർപ്രൈസ് നീക്കം

See also  ചരിത്രത്തിലാദ്യമായി ഒമാൻ റമസാൻ മാസപ്പിറവി മുൻകൂട്ടി പ്രഖ്യാപിച്ചു

നേരത്തെ സഞ്ജു സാംസണ് പരിക്കേറ്റ സമയത്ത് എട്ട് മത്സരങ്ങളിൽ പരാഗ് റോയൽസിനെ നയിച്ചിട്ടുണ്ട്. നായകനായിരിക്കെ കൊൽക്കത്തയ്‌ക്കെതിരെ 95 റൺസ് നേടി മികച്ച പ്രകടനം താരം പുറത്തെടുത്തിരുന്നു. എങ്കിലും ക്യാപ്റ്റൻ എന്ന നിലയിൽ എട്ട് മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ മാത്രമേ ടീമിനെ വിജയത്തിലെത്തിക്കാൻ പരാഗിന് സാധിച്ചുള്ളൂ എന്നത് ആരാധകർക്കിടയിൽ ചർച്ചയായിട്ടുണ്ട്. പുതിയ റോളിൽ പരാഗ് എത്തുമ്പോൾ അത് ടീമിന് എത്രത്തോളം ഗുണകരമാകുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് പ്രേമികൾ.

The post ജഡേജയെയും ജയ്‌സ്വാളിനെയും മറികടന്ന് റിയാൻ പരാഗ്; രാജസ്ഥാൻ റോയൽസിന്റെ അമരത്ത് അപ്രതീക്ഷിത മാറ്റം appeared first on Express Kerala.

Spread the love

New Report

Close