loader image
ദോഫാറിൽ ട്രക്കുകൾക്ക് നിയന്ത്രണം! തിരക്കേറിയ സമയങ്ങളിൽ ഗതാഗതം അനുവദിക്കില്ല

ദോഫാറിൽ ട്രക്കുകൾക്ക് നിയന്ത്രണം! തിരക്കേറിയ സമയങ്ങളിൽ ഗതാഗതം അനുവദിക്കില്ല

ദോഫാർ ഗവർണറേറ്റിലെ റുസൈൽ-മുസൈബിൽ രണ്ടുവരിപ്പാത പദ്ധതിയുടെ ഭാഗമായി ഹെവി ട്രക്കുകൾക്ക് ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും അപകടങ്ങൾ ഒഴിവാക്കുന്നതിനുമാണ് ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രാലയം ഈ നടപടി സ്വീകരിച്ചത്. ഹെവി വാഹനങ്ങളുടെ സാന്നിധ്യം പദ്ധതി പ്രദേശത്തെ മറ്റ് യാത്രക്കാർക്ക് ഭീഷണിയാകുന്നുവെന്ന വിലയിരുത്തലിനെ തുടർന്നാണ് തീരുമാനം.

പുതിയ നിയന്ത്രണമനുസരിച്ച് രാവിലെയും ഉച്ചയ്ക്കും തിരക്കേറിയ സമയങ്ങളിൽ രണ്ട് മണിക്കൂർ വീതം ട്രക്കുകൾക്ക് ഗതാഗത അനുമതി ഉണ്ടായിരിക്കില്ല. റോയൽ ഒമാൻ പോലീസും പ്രദേശത്തെ ക്വാറി കമ്പനികളുമായും ഏകോപിപ്പിച്ചാണ് ഈ സമയക്രമം നിശ്ചയിച്ചിരിക്കുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ തടസ്സമില്ലാതെ പൂർത്തിയാക്കാനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും എല്ലാ വാഹന ഉടമകളും സഹകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

The post ദോഫാറിൽ ട്രക്കുകൾക്ക് നിയന്ത്രണം! തിരക്കേറിയ സമയങ്ങളിൽ ഗതാഗതം അനുവദിക്കില്ല appeared first on Express Kerala.

Spread the love
See also  ജഡേജയെയും ജയ്‌സ്വാളിനെയും മറികടന്ന് റിയാൻ പരാഗ്; രാജസ്ഥാൻ റോയൽസിന്റെ അമരത്ത് അപ്രതീക്ഷിത മാറ്റം

New Report

Close