loader image
വീട്ടുമുറ്റത്ത് കുറുനരിയുടെ പരാക്രമം! ഭർത്താവിന്റെ മുഖത്ത് കടിച്ചുവലിച്ചു, രക്ഷിക്കാനെത്തിയ ഭാര്യക്കും പരിക്ക്

വീട്ടുമുറ്റത്ത് കുറുനരിയുടെ പരാക്രമം! ഭർത്താവിന്റെ മുഖത്ത് കടിച്ചുവലിച്ചു, രക്ഷിക്കാനെത്തിയ ഭാര്യക്കും പരിക്ക്

കൊല്ലം പുനലൂർ പ്ലാച്ചേരിയിൽ വീട്ടുമുറ്റത്ത് നിന്ന ദമ്പതികളെ കുറുനരി ക്രൂരമായി ആക്രമിച്ചു. പ്ലാവിള വീട്ടിൽ ബാബു, ഭാര്യ സജി എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് പകൽ 11 മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ബാബുവിന്റെ മുഖത്ത് അപ്രതീക്ഷിതമായി ചാടിവീണ കുറുനരി മുഖത്ത് കടിച്ചുപിടിക്കുകയായിരുന്നു. ഭർത്താവിനെ രക്ഷിക്കാൻ ഓടിയെത്തിയ ഭാര്യ സജിയെയും കുറുനരി ആക്രമിച്ചു. ഇരുവരുടെയും നിലവിളി കേട്ട് ഓടിക്കൂടിയ അയൽവാസികളാണ് കുറുനരിയെ തുരത്തി ദമ്പതികളെ രക്ഷിച്ചത്. മുഖത്തും കൈകാലുകൾക്കും സാരമായി പരിക്കേറ്റ ബാബുവിനെയും സജിയെയും പുനലൂർ താലൂക്ക് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ജനവാസ മേഖലയിൽ കുറുനരിയുടെ ആക്രമണം ഉണ്ടായത് പ്രദേശവാസികളെ വലിയ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.

The post വീട്ടുമുറ്റത്ത് കുറുനരിയുടെ പരാക്രമം! ഭർത്താവിന്റെ മുഖത്ത് കടിച്ചുവലിച്ചു, രക്ഷിക്കാനെത്തിയ ഭാര്യക്കും പരിക്ക് appeared first on Express Kerala.

Spread the love
See also  പച്ച നിറം ഇനി മാറും; വാട്സ്ആപ്പ് ഐക്കണും തീമും ഇനി നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് മാറ്റാം!

New Report

Close