
മലപ്പുറം: മഞ്ചേരിയിൽ രണ്ടിടങ്ങളിലായി നടന്ന പരിശോധനയിൽ എംഡിഎംഎയുമായി നാലുപേരെ പൊലീസ് പിടികൂടി. മഞ്ചേരി മുള്ളമ്പാറ കോണിക്കല്ലിൽ നിന്നും മെഡിക്കൽ കോളേജ് പരിസരത്തുനിന്നുമാണ് ലഹരിമരുന്ന് ശേഖരം കണ്ടെത്തിയത്.
കോണിക്കല്ലിൽ നടത്തിയ പരിശോധനയിൽ 43 ഗ്രാം എംഡിഎംഎയുമായി മൂന്നുപേരാണ് പിടിയിലായത്. മമ്പാട് ഓടായിക്കൽ സ്വദേശി ഷുഹൈബ്, പന്തല്ലൂർ കടമ്പോട് സ്വദേശി നാസർ, വാണിയമ്പലം സ്വദേശി സാജിദ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരിൽ നിന്ന് ലഹരിമരുന്ന് അളക്കാൻ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ത്രാസുകളും 85,000 രൂപയും പൊലീസ് കണ്ടുകെട്ടി. കൂടാതെ മഞ്ചേരി മെഡിക്കൽ കോളേജ് പരിസരത്ത് നിന്ന് എടക്കര സ്വദേശി പ്രകാശിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ പക്കൽ നിന്ന് 4.30 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്.
The post മഞ്ചേരിയിൽ എംഡിഎംഎ വേട്ട; നാലുപേർ പിടിയിൽ appeared first on Express Kerala.


