PUDUKAD-NEWS-PUTHUKAD-NEWS

പെരിങ്ങോട്ടുകരയിൽ യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു.

അന്തിക്കാട് : പെരിങ്ങോട്ടുകരയിൽ യുവാവിനെ ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ വലപ്പാട് പോലീസ് സ്റ്റേഷൻ റൗഡിയായ പെരിങ്ങോട്ടുകര അതിശയ റോഡ് സ്വദേശി പുതുവീട്ടിൽ സനത് (28) എന്നയാളെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. വല്ലപ്പാട് ബീച്ച് സ്വദേശി വെള്ളിയിൽ വീട്ടിൽ വൈശാഖ് (35) എന്നയാൾക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.
07/02/26 തിയ്യതി രാത്രി 08.15 മണിയോടെ പെരിങ്ങോട്ടുകര കാനടി കാവിന് സമീപം വൈശാഖിന്റെ ഭാര്യവീടിന്റെ മുൻവശം റോഡിൽ വച്ച് വൈശാഖിനെ സനതും സുഹൃത്തുക്കളും ചേർന്ന് തടഞ്ഞുനിർത്തുകയും ഇരുമ്പ് പൈപ്പ് കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിനാണ് സനത്തിനെ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. വൈശാഖ് സനത്തിന്റെ വീട്ടിൽ പോയി സനത്തിന്റെ ബന്ധുവായ സ്ത്രീയോടു സംസാരിച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണം.
സനത്ത് സ്റ്റേഷൻ റൗഡിയും വലപ്പാട് പോലീസ് സ്റ്റേഷൻ പരിധിയിലെ കോതകുളത്ത് വെച്ച് 2021 ജനുവരി 7 ന് ജോഷി 51 വയസ് എന്നയാളെ കുത്തിക്കൊലപ്പെടുത്തിയ കേസിലും, ഒരു വധശ്രമക്കേസിലും, വീടുകയറി ആക്രമണം നടത്തിയ ഒരു കേസിലും മൂന്ന് അടിപിടി കേസിലും കുറ്റകൃത്യത്തിൽ ഏർപ്പെടാതിരിക്കാൻ നല്ല നടപ്പിനുള്ള ജാമ്യമെടുപ്പിച്ച കേസ്സിലും അടക്കം ഏഴ് ക്രിമിനൽ കേസുകളിലെ പ്രതിയാണ്. നടപടിക്രമങ്ങൾക്കു ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
അന്തിക്കാട് പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ വി എം കേഴ്സൺ നും സംഘവുമാണ് പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Spread the love
See also  കടലാശേരിയിൽ മുത്തശ്ശിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി സ്വർണ്ണം കവർന്ന കേസ്: കൊച്ചുമകന് ജീവപര്യന്തം തടവും പിഴയും

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top