loader image
ജോൺ ബ്രിട്ടാസിന് സോണിയയുടെ പിന്തുണ; രാജ്യസഭയിലെ അപ്രതീക്ഷിത നീക്കം രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാകുന്നു

ജോൺ ബ്രിട്ടാസിന് സോണിയയുടെ പിന്തുണ; രാജ്യസഭയിലെ അപ്രതീക്ഷിത നീക്കം രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാകുന്നു

കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ, രാജ്യസഭയിൽ അരങ്ങേറിയ അപ്രതീക്ഷിത നീക്കം ദേശീയ രാഷ്ട്രീയത്തിൽ വലിയ ചർച്ചയാവുകയാണ്. സി.പി.എം എം.പി ജോൺ ബ്രിട്ടാസ് രാജ്യസഭയിൽ ഉന്നയിച്ച വിഷയങ്ങളെ പിന്തുണച്ച് കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് സോണിയ ഗാന്ധി നേരിട്ട് രംഗത്തെത്തി. സാധാരണഗതിയിൽ മറ്റ് അംഗങ്ങളുടെ പ്രസംഗങ്ങളോട് ഇത്തരത്തിൽ പരസ്യമായ യോജിപ്പ് പ്രകടിപ്പിക്കാത്ത സോണിയ ഗാന്ധി, ബ്രിട്ടാസിന്റെ വാക്കുകളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചത് രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ചിട്ടുണ്ട്.

രാജ്യസഭയിലെ ശൂന്യവേളയിൽ ഇന്ത്യ-അമേരിക്ക വ്യാപാര കരാർ, തൊഴിലാളികളുടെയും കർഷകരുടെയും പ്രശ്നങ്ങൾ എന്നിവയെക്കുറിച്ച് ബ്രിട്ടാസ് നടത്തിയ പ്രസംഗമാണ് സോണിയയുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. ബ്രിട്ടാസിന്റെ നിലപാടിനോടുള്ള പൂർണ്ണമായ യോജിപ്പ് അറിയിച്ചുകൊണ്ട് സോണിയ ഗാന്ധി രാജ്യസഭാ സെക്രട്ടറിയേറ്റിന് രേഖാമൂലം കത്ത് നൽകുകയും ചെയ്തു. കോൺഗ്രസ് ഉപനേതാവ് പ്രമോദ് തിവാരിയാണ് ഈ വിവരം ബ്രിട്ടാസിനെ നേരിട്ട് അറിയിച്ചത്. താൻ ആരോടും പിന്തുണ തേടിയിരുന്നില്ലെന്നും സോണിയ ഗാന്ധി സ്വമേധയാ മുന്നോട്ടുവരികയായിരുന്നുവെന്നും ബ്രിട്ടാസ് വെളിപ്പെടുത്തി.

Also Read: ‘സേവാതീർത്ഥ്’ ഇനി ഭരണത്തിന്റെ പുതിയ വിലാസം; പ്രധാനമന്ത്രിയുടെ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു

See also  എയർ ഇന്ത്യയ്ക്ക് ഒരു കോടി രൂപ പിഴ; സർട്ടിഫിക്കറ്റില്ലാതെ വിമാനം പറത്തിയത് എട്ടുതവണ

സോണിയ ഗാന്ധിയുടെ ഈ നടപടി കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിനുള്ള വ്യക്തമായ സന്ദേശമാണെന്ന് ജോൺ ബ്രിട്ടാസ് പ്രതികരിച്ചു. ജനകീയ പ്രശ്നങ്ങളെ അവഗണിക്കുന്ന സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ കേന്ദ്ര നേതൃത്വത്തിന്റെ ഈ നിലപാട് കണ്ടുപഠിക്കണമെന്നും അദ്ദേഹം പറഞ്ഞു. ‘ഇന്ത്യ’ മുന്നണിയുടെ ഭാഗമായി നിൽക്കുമ്പോൾ ഇത്തരം യോജിപ്പിന്റെ തലങ്ങൾ സ്വാഭാവികമാണെന്നും, ബിജെപി സർക്കാരിനെതിരെയുള്ള പൊതുനിലപാടാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

The post ജോൺ ബ്രിട്ടാസിന് സോണിയയുടെ പിന്തുണ; രാജ്യസഭയിലെ അപ്രതീക്ഷിത നീക്കം രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാകുന്നു appeared first on Express Kerala.

Spread the love

New Report

Close