കൊടകരയിൽ ഇരുപത്തെട്ടുച്ചാൽ ഉത്സവത്തിനിടെ ആക്രമണം; മൂന്നുപേർ അറസ്റ്റിൽ

കൊടകരയിൽ ഇരുപത്തെട്ടുച്ചാൽ ഉത്സവത്തിനിടെ ആക്രമണം; മൂന്നുപേർ അറസ്റ്റിൽ

കൊടകര ചെറുകുന്ന് വാക്കാട്ടുകാവ് കലിക്കൽ ക്ഷേത്രത്തിലെ ഇരുപത്തെട്ടുച്ചാൽ ഉത്സവത്തിൻ്റെ താലം വരവിനിടെ ഉണ്ടായ തർക്കത്തിൽ മൂന്ന് പേരെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു.കൊടകര കാരൂർ സ്വദേശികളായ മഠത്തിപറമ്പിൽ വീട്ടിൽ നിധിൻ (30), വാഴവളപ്പിൽ വീട്ടിൽ ജിതേഷ് (28), പയ്യപ്പിള്ളി വീട്ടിൽ രാഹുൽ (29) എന്നിവരെയാണ് കൊടകര പോലീസ് അറസ്റ്റ് ചെയ്തത്.

കൊടകര മനക്കുളങ്ങര ആനത്തടം സ്വദേശി കൊളപ്രൻ വീട്ടിൽ സതീഷ് ബാബു (49), അനിയൻ സുജീഷ്, സുഹൃത്ത് ഗോകുൽ എന്നിവരെയാണ് പ്രതികൾ ആക്രമിച്ചത്.സതീഷ് ബാബുവിനെ  ഇഷ്ടിക കൊണ്ട് ആക്രമിച്ചതിനെത്തുടർന്ന് മൂക്കിൻ്റെ എല്ല് പൊട്ടി ഗുരുതരമായ പരിക്കേറ്റു. രാഹുൽ കൊടകര പോലീസ് സ്റ്റേഷൻ പരിധിയിൽ  അടിപിടിക്കേസിലെ പ്രതിയാണ്.കൊടകര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി.കെ. ദാസ്, എസ്ഐ കൃഷ്ണപ്രസാദ്,  എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

Spread the love
See also  മുത്തശ്ശിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി സ്വർണ്ണം കവർന്ന കേസ്: കൊച്ചുമകന് ജീവപര്യന്തം തടവും പിഴയും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top