ആനന്ദപുരം ഗവൺമെന്റ് യുപി സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു

ആനന്ദപുരം ഗവൺമെന്റ് യുപി സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു

ആനന്ദപുരം ഗവൺമെന്റ് യുപി സ്കൂളിന്റെ വാർഷികാഘോഷം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഇ എം എസ് ഹാളിൽ വെച്ച് മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സരള വിക്രമൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ശ്രീമതി ഷീബ ജയൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ ജോസ് ജെ ചിറ്റിലപ്പിള്ളി മുഖ്യ അതിഥിയായിരുന്നു. ജനപ്രതിനിധികൾ, സാംസ്കാരിക നേതാക്കൾ, ഒ എസ് എ, പി ടി എ, പൂർവ്വ അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സുനിത മുരളി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ജോൺസൺ എ എം, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ശ്രീ കെ യു വിജയൻ, ശ്രീമതി മണി സജയൻ, വാർഡ് മെമ്പർമാരായ ശ്രീമതി ഷീജ മോഹനൻ, ശ്രീ സുനിൽകുമാർ എ എസ് , ശ്രീ അജീഷ്, ശ്രീമതി ബിന്ദു ടീച്ചർ, എം പി ടി എ പ്രസിഡന്റ് ശ്രീമതി ശോഭിത, ഒ എസ് എ പ്രതിനിധി ശ്രീ എം എൻ രമേശ്, ആനന്ദപുരം റൂറൽ കോപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് ശ്രീ ജോമി ജോൺ, സ്കൂൾ ലീഡർ മാസ്റ്റർ അംബരീഷ് ശങ്കർ എന്നിവർ ആശംസകൾ അർപ്പിച്ചു. വിരമിക്കുന്ന പൂർവ്വാധ്യാപിക ശ്രീമതി സോഫിയ ടീച്ചർക്കുള്ള സ്നേഹാദരം സമർപ്പിച്ചു. കെ ജി കുട്ടികളുടെ കോൺവൊക്കേഷനും കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. പിടിഎ വൈസ് പ്രസിഡന്റ് ശ്രീ നിരൂപ് എ.ടി നന്ദി അർപ്പിച്ചു.

Spread the love
See also  അടിയന്തരാവസ്ഥ ദിനങ്ങളിലെ ഭരണകൂടഭീകരതകളും ആധുനിക കാലത്തെ ഡിജിറ്റൽ ചൂഷണങ്ങളും പ്രമേയമാക്കിയിട്ടുള്ള നെക്സസ് 44 വായനക്കാരിലേക്ക്

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top