loader image
ശബരിമല തീർഥാടകരുടെ വാഹനത്തിൽ ലോറിയിടിച്ചു; അഞ്ച് പേർക്ക് പരിക്ക്, ഡ്രൈവറുടെ നില ഗുരുതരം

ശബരിമല തീർഥാടകരുടെ വാഹനത്തിൽ ലോറിയിടിച്ചു; അഞ്ച് പേർക്ക് പരിക്ക്, ഡ്രൈവറുടെ നില ഗുരുതരം

തൃശ്ശൂർ ഒല്ലൂരിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച മിനി ബസ്സും ചരക്കുലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് അയ്യപ്പഭക്തർക്ക് പരിക്കേറ്റു. ശനിയാഴ്ച പുലർച്ചെ 4.20-ഓടെ നടന്ന അപകടത്തിൽ പരിക്കേറ്റ ബസ് ഡ്രൈവറുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. തമിഴ്‌നാട്ടിലെ ഈറോഡ് സ്വദേശികളായ ഭക്തർ സഞ്ചരിച്ച വാഹനത്തിലാണ് ലോറി ഇടിച്ചത്. അപകടസ്ഥലത്തെത്തിയ ഒല്ലൂർ ആക്ട്സ് പ്രവർത്തകരും നാട്ടുകാരും ചേർന്നാണ് പരിക്കേറ്റവരെ ഉടൻതന്നെ തൃശ്ശൂർ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

The post ശബരിമല തീർഥാടകരുടെ വാഹനത്തിൽ ലോറിയിടിച്ചു; അഞ്ച് പേർക്ക് പരിക്ക്, ഡ്രൈവറുടെ നില ഗുരുതരം appeared first on Express Kerala.

Spread the love
See also  വാഴത്തോട്ടത്തിലൂടെ നിഗൂഢതയുമായി ജോർജുകുട്ടി; ദൃശ്യം 3 ഏപ്രിൽ രണ്ടിന് തിയേറ്ററുകളിലേക്ക്

New Report

Close