PUDUKAD-NEWS-PUTHUKAD-NEWS

വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

കയ്പമംഗലം : വഴിയമ്പലത്ത് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു. കയ്പമംഗലം കൂരിക്കുഴി സ്വദേശി തിണ്ടിക്കൽ വീട്ടിൽ മജീദിന്റെ മകൻ അബ്ദുൾ ഹക്കിം (32) ആണ് മരിച്ചത്.
ഫെബ്രുവരി അഞ്ചിന് വഴിയമ്പലത്ത് വെച്ചായിരുന്നു അപകടം. അപകടത്തിൽ മറ്റ് രണ്ട് പേർക്ക് കൂടി പരിക്കേറ്റിരുന്നു. ഗുരുതരമായി പരുക്കേറ്റ് തൃശൂർ എലൈറ്റ് മിഷൻ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഹക്കീം ഇന്ന് രാത്രി ഒൻപത് മണിയോടെയാണ് മരിച്ചത്.

Spread the love
See also  യാത്രക്കാരനെ ആക്രമിച്ച് മൊബൈൽ ഫോണും, പണവും കവർന്ന കേസിൽ ഒരു പ്രതികൂടി അറസ്റ്റിൽ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top