
ചാവക്കാട്: ആൽഫ പാലിയേറ്റീവ് കെയർ ചാവക്കാട് ലിങ്ക് സെന്ററിന്റെ ഏഴാം വാർഷികാഘോഷം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. ചാവക്കാട് നഗരസഭ ചെയർമാൻ എ.എച്ച്. അക്ബർ പരിപാടി ഉദ്ഘാടനം ചെയ്തു. ലിങ്ക് സെന്റർ പ്രസിഡന്റ് പി.കെ. ഫിയാസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഒരുമനയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം. താഹിർ, കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം. മനാഫ് എന്നിവർ മുഖ്യാതിഥികളായിരുന്നു. പ്രശസ്ത കവി രാധാകൃഷ്ണൻ കാക്കശ്ശേരി മുഖ്യപ്രഭാഷണം നടത്തി. പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഭക്ഷ്യക്കിറ്റ് വിതരണോദ്ഘാടനം അഷ്‌റഫ് കുഴിപ്പന, തൽഹത്ത് പടുങ്ങൽ […]

