loader image
തോൽപ്പെട്ടിയിൽ ഓടിക്കൊണ്ടിരുന്ന ടാറ്റ ഹാരിയറിന് തീപിടിച്ചു; കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തോൽപ്പെട്ടിയിൽ ഓടിക്കൊണ്ടിരുന്ന ടാറ്റ ഹാരിയറിന് തീപിടിച്ചു; കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മാനന്തവാടി: വയനാട് തോൽപ്പെട്ടിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഇന്ന് പുലർച്ചെ മൂന്നരയോടെ ഉണ്ടായ അപകടത്തിൽ നിന്ന് കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. കർണാടകയിൽ നിന്നും മാനന്തവാടിയിലേക്ക് വരികയായിരുന്ന ആറാട്ടുതറ സ്വദേശി ഫസിലും കുടുംബവും സഞ്ചരിച്ചിരുന്ന ടാറ്റ ഹാരിയർ കാറാണ് കത്തിയത്.

യാത്രയ്ക്കിടെ കാറിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഫസിൽ ഉടൻ തന്നെ വാഹനം നിർത്തുകയും കുടുംബാംഗങ്ങളെ പുറത്തിറക്കുകയും ചെയ്തു. വിവരമറിഞ്ഞ ഉടൻ മാനന്തവാടി അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി തീ അണച്ചു. കത്തിയമർന്ന വാഹനം റോഡിൽ നിന്നും മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. വാഹനത്തിന് തീപിടിക്കാനുള്ള കൃത്യമായ കാരണം വ്യക്തമല്ല.

The post തോൽപ്പെട്ടിയിൽ ഓടിക്കൊണ്ടിരുന്ന ടാറ്റ ഹാരിയറിന് തീപിടിച്ചു; കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് appeared first on Express Kerala.

Spread the love
See also  പുതുയുഗയാത്രക്ക് ലഭിക്കുന്നത് മികച്ച പ്രതികരണം; രമേശ് ചെന്നിത്തല

New Report

Close