loader image
അപ്ഡേറ്റുകളുടെ പെരുമഴയുമായി ‘കാട്ടാളൻ’; മ്യൂസിക്, ഡിജിറ്റൽ, സാറ്റലൈറ്റ് റൈറ്റ്സ് വിവരങ്ങൾ പുറത്ത്!

അപ്ഡേറ്റുകളുടെ പെരുമഴയുമായി ‘കാട്ടാളൻ’; മ്യൂസിക്, ഡിജിറ്റൽ, സാറ്റലൈറ്റ് റൈറ്റ്സ് വിവരങ്ങൾ പുറത്ത്!

ക്യൂബ്സ് എൻ്റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ‘മാർക്കോ’യ്ക്ക് ശേഷം, ആന്റണി വർഗ്ഗീസ് പെപ്പെയെ നായകനാക്കി ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ‘കാട്ടാളൻ’ സിനിമയുടെ മൂന്ന് വമ്പൻ അപ്ഡേറ്റുകൾ പുറത്ത്. മെയ് 14-ന് ലോകമെമ്പാടും റിലീസിനെത്തുന്ന ചിത്രത്തിന്റെ മ്യൂസിക്, ഡിജിറ്റൽ, സാറ്റലൈറ്റ് അവകാശങ്ങൾ സ്വന്തമാക്കിയവരുടെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

ലോകപ്രശസ്ത സംഗീത കമ്പനിയായ ടി-സീരീസ് ആണ് ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. പ്രമുഖ പ്ലാറ്റ്‌ഫോമായ ഷിമാരൂ ആണ് ഡിജിറ്റൽ, സാറ്റലൈറ്റ് വിതരണാവകാശം നേടിയിരിക്കുന്നത്. ഫിലിം ഡിസ്ട്രിബ്യൂഷൻ രംഗത്തെ വമ്പന്മാരായ ഫാർസ് ഫിലിംസ് വിദേശ വിതരണാവകാശം സ്വന്തമാക്കി. ഇന്ന് വൈകുന്നേരം 6 മണിക്ക് ചിത്രത്തിലെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങും.

Also Read: “സെൽഫ് ലവ് ഈസ് ബെസ്റ്റ് ലവ്”; പ്രണയദിനത്തിൽ ‘മോളിവുഡ് ടൈംസ്’ അപ്‌ഡേറ്റ് പുറത്ത്!

‘കാന്താര ചാപ്റ്റർ 2’ വിന് ശേഷം പ്രശസ്ത സംഗീത സംവിധായകൻ അജനീഷ് ലോക്നാഥ് ഈണമിടുന്ന ചിത്രമെന്ന പ്രത്യേകതയും കാട്ടാളനുണ്ട്. നവാഗതനായ പോൾ ജോർജ്ജ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത് ലോകപ്രശസ്ത സ്റ്റണ്ട് കോറിയോഗ്രഫർ കെച്ച കെംബഡികെ ആണ് (ഓങ്-ബാക്ക്, ബാഹുബലി-2 ഫെയിം). വിഎഫ്എക്സ് ഉപയോഗിക്കാതെ, യഥാർത്ഥ ആനയെ തന്നെ ഉപയോഗിച്ചാണ് ആനയുമായുള്ള സംഘട്ടന രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത് എന്നത് സിനിമാ പ്രേമികളെ ആവേശത്തിലാഴ്ത്തുന്നു. ‘ഓങ്-ബാക്ക്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ പോംഗ് എന്ന ആനയും ഈ ചിത്രത്തിന്റെ ഭാഗമാണ്.

See also  സഞ്ജുവിന് അവസരം നൽകണം, പുറത്താക്കുമെന്ന ഭയത്തിൽ ആർക്കും കളിക്കാനാവില്ല: സൗരവ് ഗാംഗുലി

തമിഴിലെ ശ്രദ്ധേയ നടി ദുഷാര വിജയൻ നായികയായെത്തുന്ന ചിത്രത്തിൽ സുനിൽ, കബീർ ദുഹാൻ സിങ്, ജഗദീഷ്, സിദ്ധിഖ് തുടങ്ങി വലിയൊരു താരനിര തന്നെയുണ്ട്. ഉണ്ണി ആർ ആണ് സംഭാഷണങ്ങൾ ഒരുക്കുന്നത്. ഷമീർ മുഹമ്മദ് എഡിറ്റിംഗും എം.ആർ രാജാകൃഷ്ണൻ ഓഡിയോഗ്രഫിയും നിർവ്വഹിക്കുന്നു. പാൻ ഇന്ത്യൻ തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന ഒരു മാസ് ആക്ഷൻ വിഷ്വൽ ട്രീറ്റായിരിക്കും ‘കാട്ടാളൻ’ എന്ന് ടീസറുകൾ ഇതിനകം തന്നെ ഉറപ്പുനൽകുന്നുണ്ട്.

The post അപ്ഡേറ്റുകളുടെ പെരുമഴയുമായി ‘കാട്ടാളൻ’; മ്യൂസിക്, ഡിജിറ്റൽ, സാറ്റലൈറ്റ് റൈറ്റ്സ് വിവരങ്ങൾ പുറത്ത്! appeared first on Express Kerala.

Spread the love

New Report

Close