loader image
കൊച്ചിയിൽ ജ്വല്ലറി കെട്ടിടത്തിന് മുകളിൽനിന്ന് ചാടി അജ്ഞാതൻ ജീവനൊടുക്കി

കൊച്ചിയിൽ ജ്വല്ലറി കെട്ടിടത്തിന് മുകളിൽനിന്ന് ചാടി അജ്ഞാതൻ ജീവനൊടുക്കി

കൊച്ചി: കൊച്ചി നഗരമധ്യത്തിലെ പ്രമുഖ ജ്വല്ലറി സ്ഥിതി ചെയ്യുന്ന ബഹുനില കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മധ്യവയസ്‌കൻ മരിച്ചു. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം നടന്നത്. ജ്വല്ലറിയുടെ മൂന്നാം നിലയിൽനിന്ന് ഇയാൾ താഴേക്ക് ചാടുകയായിരുന്നു എന്നാണ് കരുതപ്പെടുന്നത്. വീണ ഉടനെ തന്നെ മരണം സംഭവിച്ചു. മൃതദേഹം കണ്ടെത്തുമ്പോൾ ദേഹത്ത് വസ്ത്രങ്ങൾ ഉണ്ടായിരുന്നില്ല. ഇയാൾ ഉടുത്തിരുന്ന മുണ്ട് കെട്ടിടത്തിന്റെ മൂന്നാം നിലയിൽനിന്ന് പോലീസ് കണ്ടെടുത്തു. മരിച്ച വ്യക്തിക്ക് ഏകദേശം 50 വയസ്സ് പ്രായം തോന്നിക്കുമെന്ന് പോലീസ് വ്യക്തമാക്കി. ഇയാൾ കെട്ടിടത്തിന്റെ ആറാം നില വരെ കയറിയതായി സംശയിക്കുന്നുണ്ടെങ്കിലും, അവിടെ പുറത്തേക്ക് തുറന്ന ഭാഗങ്ങൾ ഇല്ലാത്തതിനാൽ മൂന്നാം നിലയിലേക്ക് ഇറങ്ങിവന്ന് താഴേക്ക് ചാടിയതാകാമെന്നാണ് പോലീസിന്റെ നിഗമനം. എറണാകുളം സെൻട്രൽ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.

The post കൊച്ചിയിൽ ജ്വല്ലറി കെട്ടിടത്തിന് മുകളിൽനിന്ന് ചാടി അജ്ഞാതൻ ജീവനൊടുക്കി appeared first on Express Kerala.

See also  കാത്തുസൂക്ഷിക്കാം ആ പഴയ രുചി; കുറെനാൾ കേടാകാത്ത ‘നാടൻ അരിയുണ്ട’ റെസിപ്പി
Spread the love

New Report

Close