
മലയാളികൾക്ക് പുതുമയുള്ള ആക്ഷൻ കോമഡി അനുഭവം സമ്മാനിച്ച ‘ചത്താ പച്ച’ ഒടിടി സ്ട്രീമിംഗിന് ഒരുങ്ങുന്നു. തീയറ്ററുകളിൽ മികച്ച വിജയം കരസ്ഥമാക്കിയ ചിത്രം പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സിലൂടെ ഫെബ്രുവരി 19 മുതൽ പ്രേക്ഷകർക്ക് മുന്നിലെത്തും. അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ഈ ചിത്രം ബോക്സ് ഓഫീസിലും തരംഗമായിരുന്നു. രണ്ടാഴ്ച കൊണ്ട് ഏകദേശം 33.32 കോടി രൂപയാണ് ചിത്രം ആഗോളതലത്തിൽ നേടിയത്. ജനുവരി 22-ന് റിലീസ് ചെയ്ത ചിത്രം 2026-ൽ മലയാള സിനിമയിലെ ആദ്യ ഹിറ്റ് എന്ന ടാഗും സ്വന്തമാക്കി.
മോളിവുഡിൽ അധികം പരീക്ഷിച്ചിട്ടില്ലാത്ത റെസ്‌ലിംഗ് പശ്ചാത്തലത്തിലുള്ള ആക്ഷൻ രംഗങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. മമ്മൂട്ടിയുടെ അതിഥി വേഷം സിനിമയ്ക്ക് വലിയ ഹൈപ്പ് നൽകി. കൂടാതെ സിദ്ദിഖ്, ലക്ഷ്മി മേനോൻ, ഖാലിദ് അൽ അമേരി തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. പ്രശസ്ത ബോളിവുഡ് സംഗീത ത്രയം ശങ്കർ-ഇഹ്സാൻ-ലോയ് ആദ്യമായി മലയാളത്തിൽ സംഗീതം നിർവ്വഹിച്ച ചിത്രം കൂടിയാണിത്. നവാഗതനായ അദ്വൈത് നായർ സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത് റീൽ വേൾഡ് എന്റർടെയ്ൻമെന്റ് ആണ്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം വിതരണത്തിനെത്തിച്ചത്. തീയറ്ററുകളിൽ മിസ്സ് ചെയ്തവർക്ക് ആവേശകരമായ ഒരു ആക്ഷൻ ട്രീറ്റ് തന്നെയാകും ഫെബ്രുവരി 19 മുതൽ നെറ്റ്ഫ്ലിക്സ് ഒരുക്കുന്നത്.
The post 2026-ലെ ആദ്യ മോളിവുഡ് ഹിറ്റ്; ‘ചത്താ പച്ച’ ഒടിടി റിലീസ് തിയതി പ്രഖ്യാപിച്ചു! appeared first on Express Kerala.


