
ആലുവ റെയിൽവേ സ്റ്റേഷനിൽ എക്സൈസും ആർ.പി.എഫും സംയുക്തമായി നടത്തിയ പരിശോധനയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ അഞ്ച് ലക്ഷം രൂപയോളം വിപണി വിലമതിക്കുന്ന 10 കിലോ കഞ്ചാവ് പിടികൂടി. ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിന് വടക്കുഭാഗത്തുള്ള നടപ്പാലത്തിന് താഴെയുള്ള സിഗ്നൽ ബോക്സിനുള്ളിൽ സംശയാസ്പദമായ രീതിയിൽ കണ്ടെത്തിയ ബാഗിൽ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. ആലുവ എക്സൈസ് സർക്കിൾ ഓഫീസ്, തിരുവനന്തപുരം ആർ.പി.എഫ് ക്രൈം ഇന്റലിജൻസ് ടീം, ആലുവ ആർ.പി.എഫ് എന്നിവർ ചേർന്നാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. ആർ.പി.എഫ് ഇൻസ്പെക്ടർ എ.പി. വേണു, ക്രൈം ഇന്റലിജൻസ് സർക്കിൾ ഇൻസ്പെക്ടർ എ.ജെ. ജിബിൻ, എക്സൈസ് ഇൻസ്പെക്ടർ ടി.എസ്. പ്രമോദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് കണ്ടെത്തിയതെങ്കിലും പ്രതികളെ ആരെയും ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല.
The post ആലുവ റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട; ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത് 10 കിലോ കഞ്ചാവ് appeared first on Express Kerala.


