കുഞ്ചാക്കോ ബോബനും മഞ്ജു വാര്യരും ഒന്നിക്കുന്ന ‘നേരെ ചൊവ്വ’! ടൈറ്റിൽ പോസ്റ്റർ പുറത്ത്

കുഞ്ചാക്കോ ബോബനും മഞ്ജു വാര്യരും ഒന്നിക്കുന്ന ‘നേരെ ചൊവ്വ’! ടൈറ്റിൽ പോസ്റ്റർ പുറത്ത്

ലയാളികളുടെ പ്രിയ ജോഡികളായ കുഞ്ചാക്കോ ബോബനും മഞ്ജു വാര്യരും ഒരു പതിറ്റാണ്ടിന് ശേഷം വീണ്ടും ഒന്നിക്കുന്നു. സൈൻസ് ഫിക്ഷനും കോമഡിയും കോർത്തിണക്കി ഒരുക്കുന്ന ‘നേരെ ചൊവ്വ’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ലുങ്കി മടക്കിയുടുത്ത് ചൊവ്വാ ഗ്രഹത്തിന്റെ പശ്ചാത്തലത്തിൽ നിൽക്കുന്ന ചാക്കോച്ചന്റെ വ്യത്യസ്തമായ ലുക്ക് ഇതിനോടകം തന്നെ ആരാധകർക്കിടയിൽ ചർച്ചയായിക്കഴിഞ്ഞു. ‘ഹൗ ഓൾഡ് ആർ യു’ എന്ന സൂപ്പർ ഹിറ്റിന് ശേഷം ഈ കോമ്പോ വീണ്ടും ഒന്നിക്കുന്നു എന്നത് ചിത്രത്തിന്റെ പ്രതീക്ഷകൾ വർധിപ്പിക്കുന്നു.

വി & വി ഗ്ലോബൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ വിനീഷ് വർഗ്ഗീസ് നിർമ്മിച്ച് രഞ്ജിത് വർമ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘ഫാലിമി’ എന്ന ഹിറ്റ് ചിത്രത്തിന്റെ സംവിധായകൻ നിതീഷ് സഹദേവ് ക്രിയേറ്റീവ് പ്രൊഡ്യൂസറായി എത്തുന്ന ഈ ചിത്രം മലയാളികൾക്ക് അത്ര പരിചിതമല്ലാത്ത ഒരു സൈ-ഫൈ കോമഡി പരീക്ഷണമായിരിക്കും എന്നാണ് സൂചന. ചൊവ്വാ യാത്രയ്ക്കായി തയ്യാറെടുക്കുന്ന ചാക്കോച്ചന്റെ രസകരമായ പ്രോമോ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

The post കുഞ്ചാക്കോ ബോബനും മഞ്ജു വാര്യരും ഒന്നിക്കുന്ന ‘നേരെ ചൊവ്വ’! ടൈറ്റിൽ പോസ്റ്റർ പുറത്ത് appeared first on Express Kerala.

Spread the love
Scroll to Top