loader image
മഴപ്പേടിയിൽ ഇന്ത്യ-പാക് പോരാട്ടം; കൊളംബോയിൽ നെഞ്ചിടിപ്പോടെ ആരാധകർ, കാലവസ്ഥാ പ്രവചനം ഇങ്ങനെ

മഴപ്പേടിയിൽ ഇന്ത്യ-പാക് പോരാട്ടം; കൊളംബോയിൽ നെഞ്ചിടിപ്പോടെ ആരാധകർ, കാലവസ്ഥാ പ്രവചനം ഇങ്ങനെ

ക്രിക്കറ്റ് ലോകം മുഴുവൻ ഉറ്റുനോക്കുന്ന ഇന്ത്യ-പാകിസ്ഥാൻ ടി20 ലോകകപ്പ് പോരാട്ടത്തിന് കൊളംബോയിൽ മഴഭീഷണി. ശ്രീലങ്കൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട് പ്രകാരം ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ ഫലമായി പകൽ സമയത്ത് 70 മുതൽ 90 ശതമാനം വരെ മഴയ്ക്ക് സാധ്യതയുണ്ട്. ‘അക്യുവെതർ’ പ്രവചനങ്ങളും സമാനമായ സൂചനകളാണ് നൽകുന്നത്. രാവിലെയും ഉച്ചയ്ക്കും കനത്ത മഴ പെയ്തേക്കാമെങ്കിലും മത്സരസമയത്ത് ആകാശം മേഘാവൃതമായിരിക്കുമെന്നും മഴയ്ക്ക് സാധ്യത കുറവാണെന്നുമുള്ള പ്രവചനം ആരാധകർക്ക് നേരിയ ആശ്വാസം നൽകുന്നുണ്ട്.

മഴ കളി മുടക്കിയാലും ആർ. പ്രേമദാസ സ്റ്റേഡിയത്തിലെ അത്യാധുനിക സൗകര്യങ്ങൾ പ്രതീക്ഷ നൽകുന്നതാണ്. മൈതാനം മുഴുവൻ വേഗത്തിൽ മൂടാനുള്ള സംവിധാനങ്ങൾ ഇവിടെയുള്ളതിനാൽ മഴ മാറിയാൽ വെറും 20 മിനിറ്റിനുള്ളിൽ കളി പുനരാരംഭിക്കാൻ ഗ്രൗണ്ട് സ്റ്റാഫിന് സാധിക്കും. മത്സരത്തിന് റിസർവ് ദിനം ഇല്ലാത്തതിനാൽ കളി ഉപേക്ഷിക്കേണ്ടി വന്നാൽ ഇരു ടീമുകളും പോയിന്റ് പങ്കിടേണ്ടി വരും. ചുരുങ്ങിയത് അഞ്ച് ഓവർ വീതമെങ്കിലും മത്സരം നടന്നാൽ മാത്രമേ ഫലമുണ്ടാകൂ എന്നതും ആരാധകരെ ആശങ്കയിലാക്കുന്നുണ്ട്.

See also  നാരങ്ങാനീരിനേക്കാൾ ഗുണം തൊലിക്ക്; ഇനി വലിച്ചെറിയും മുൻപ് ഒന്നുകൂടി ചിന്തിക്കൂ!

Also Read: ഇന്ത്യയെ വീഴ്ത്താൻ അഫ്രീദിയുടെ മാസ്റ്റർ പ്ലാൻ; പാക് പടയ്ക്ക് വിജയതന്ത്രങ്ങൾ ഉപദേശിച്ച് മുൻ നായകൻ

കാലാവസ്ഥയ്ക്ക് പുറമെ ഇന്ത്യൻ ക്യാമ്പിനെ അലട്ടുന്നത് ഓപ്പണർ അഭിഷേക് ശർമ്മയുടെ ആരോഗ്യസ്ഥിതിയാണ്. വയറിലെ അണുബാധയെത്തുടർന്ന് ആശുപത്രിയിലായിരുന്ന താരത്തിന് കഴിഞ്ഞ മത്സരം നഷ്ടമായിരുന്നു. താരം ഇന്ന് കളിക്കുമോ എന്ന കാര്യത്തിൽ ടോസ് സമയത്ത് മാത്രമേ വ്യക്തത വരികയുള്ളൂ. അഭിഷേകിന് കളിക്കാൻ സാധിക്കാത്ത പക്ഷം ഇന്ത്യയുടെ ബാറ്റിംഗ് നിരയിൽ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. കടുത്ത സമ്മർദ്ദങ്ങൾക്കിടയിലും ചിരവൈരികൾ തമ്മിലുള്ള ഈ പോരാട്ടം തടസ്സമില്ലാതെ നടക്കുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് പ്രേമികൾ.

The post മഴപ്പേടിയിൽ ഇന്ത്യ-പാക് പോരാട്ടം; കൊളംബോയിൽ നെഞ്ചിടിപ്പോടെ ആരാധകർ, കാലവസ്ഥാ പ്രവചനം ഇങ്ങനെ appeared first on Express Kerala.

Spread the love

New Report

Close