loader image
“മതരാഷ്ട്രവാദത്തോട് യോജിപ്പില്ല”; സമസ്തയുടെ പ്രമേയം യുഡിഎഫിനുള്ള മുന്നറിയിപ്പെന്ന് എം.വി. ഗോവിന്ദൻ

“മതരാഷ്ട്രവാദത്തോട് യോജിപ്പില്ല”; സമസ്തയുടെ പ്രമേയം യുഡിഎഫിനുള്ള മുന്നറിയിപ്പെന്ന് എം.വി. ഗോവിന്ദൻ

തരാഷ്ട്രവാദത്തോട് യോജിപ്പില്ലെന്ന് സമസ്ത വ്യക്തമാക്കിയത് യുഡിഎഫിനുള്ള ശക്തമായ മുന്നറിയിപ്പാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വി.ഡി. സതീശനും പി.കെ. കുഞ്ഞാലിക്കുട്ടിക്കുമുള്ള കൃത്യമായ സന്ദേശമാണിതെന്നും, ജമാഅത്തെ ഇസ്ലാമിയുമായി യുഡിഎഫ് നടത്തുന്ന അവിശുദ്ധ കൂട്ടുകെട്ടിനെയാണ് സമസ്ത ചോദ്യം ചെയ്യുന്നതെന്നും അദ്ദേഹം പാലക്കാട് പറഞ്ഞു. മതത്തെ രാഷ്ട്രീയവുമായി കൂട്ടിക്കുഴച്ച് വോട്ടുകൾ ഏകീകരിക്കുന്നത് ജനാധിപത്യത്തിന്റെ അന്തസത്ത ചോർത്തിക്കളയുമെന്ന സമസ്തയുടെ നിലപാട് സ്വാഗതാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റ് ആശയങ്ങൾ വിശ്വാസികളെ പൊതുസമൂഹത്തിൽ നിന്ന് ഒറ്റപ്പെടുത്തുമെന്നും വർഗീയ ധ്രുവീകരണത്തിന് കാരണമാകുമെന്നും ചൂണ്ടിക്കാട്ടി എപി സമസ്ത പ്രമേയം പാസാക്കിയിരുന്നു. വോട്ടിനുവേണ്ടി വിനാശകരമായ ആശയങ്ങൾ വെച്ചുപുലർത്തുന്നവരുമായി രാഷ്ട്രീയ പാർട്ടികൾ സഖ്യമുണ്ടാക്കരുതെന്ന സമസ്തയുടെ കർശന നിർദ്ദേശം യുഡിഎഫിനെയാണ് ലക്ഷ്യം വെക്കുന്നത്. ഇത്തരം സങ്കുചിത രാഷ്ട്രീയ നിലപാടുകളിൽ നിന്ന് പാർട്ടികൾ പിന്മാറണമെന്നും സമസ്തയുടെ പ്രമേയം വ്യക്തമാക്കുന്നുണ്ട്.

The post “മതരാഷ്ട്രവാദത്തോട് യോജിപ്പില്ല”; സമസ്തയുടെ പ്രമേയം യുഡിഎഫിനുള്ള മുന്നറിയിപ്പെന്ന് എം.വി. ഗോവിന്ദൻ appeared first on Express Kerala.

Spread the love
See also  “ഇതൊരു ഇരട്ടനീതിയാണ്”: സച്ചിദാനന്ദന് കിട്ടുന്ന ഇളവ് തനിക്കില്ലെന്ന് നടൻ പ്രേംകുമാർ

New Report

Close