നിറഞ്ഞ സദസ്സുകളിൽ ‘ആശാൻ’; ഇന്ദ്രൻസ് ചിത്രം വിജയകരമായ രണ്ടാം വാരത്തിലേക്ക്!

നിറഞ്ഞ സദസ്സുകളിൽ ‘ആശാൻ’; ഇന്ദ്രൻസ് ചിത്രം വിജയകരമായ രണ്ടാം വാരത്തിലേക്ക്!

പ്പി, അമ്പിളി എന്നീ ചിത്രങ്ങൾക്ക് ശേഷം ജോൺ പോൾ ജോർജ് സംവിധാനം ചെയ്ത ‘ആശാൻ’ ബോക്സ് ഓഫീസിൽ കരുത്ത് തെളിയിക്കുന്നു. മികച്ച നിരൂപക പ്രശംസയും പ്രേക്ഷക പിന്തുണയും നേടിയ ചിത്രം വിജയകരമായി രണ്ടാം വാരത്തിലേക്ക് കടക്കുകയാണ്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത്.

സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ചിത്രം വൈകാരിക നിമിഷങ്ങളും ഹാസ്യവും കോർത്തിണക്കിയാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ ശബ്ദമായി മെഗാസ്റ്റാർ മമ്മൂട്ടിയുടെ സാന്നിധ്യവുമുണ്ട് എന്നത് ആരാധകർക്ക് വലിയ ആവേശമാണ് നൽകുന്നത്. ഇന്ദ്രൻസ്, ജോമോൻ ജ്യോതിർ എന്നിവർ ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇന്ദ്രൻസിന്റെ ടൈറ്റിൽ വേഷവും ജോമോൻ ജ്യോതിറിന്റെ മികച്ച പ്രകടനവുമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. ഒപ്പം നൂറിലധികം പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.
ചിത്രത്തിലെ ഗാനങ്ങളും ഇതിനോടകം വലിയ ജനപ്രീതി നേടിയിട്ടുണ്ട്. ഗപ്പി സിനിമാസിന്റെ ബാനറിൽ ജോൺ പോൾ ജോർജ്, അന്നം ജോൺ പോൾ, സൂരജ് ഫിലിപ്പ് ജേക്കബ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ജോൺ പോൾ ജോർജ് തന്നെയാണ് സംഗീതവും നിർവ്വഹിച്ചിരിക്കുന്നത്.

The post നിറഞ്ഞ സദസ്സുകളിൽ ‘ആശാൻ’; ഇന്ദ്രൻസ് ചിത്രം വിജയകരമായ രണ്ടാം വാരത്തിലേക്ക്! appeared first on Express Kerala.

Spread the love
Scroll to Top