യുവാവിനെ ഇരുമ്പ് പൈപ്പ് കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. പെരിങ്ങോട്ടുകര അതിശയ റോഡ് സ്വദേശി പുതുവീട്ടിൽ സനത് (28)നെയാണ് അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.വലപ്പാട് ബീച്ച് സ്വദേശി വെള്ളിയിൽ വീട്ടിൽ വൈശാഖ് (35)നെയാണ് ഇയാൾ ആക്രമിച്ചത്.
പെരിങ്ങോട്ടുക്കര കാനടി കാവിന് സമീപം ഭാര്യവീടിന്റെ മുൻവശത്തെ റോഡിൽ വച്ച് വൈശാഖിനെ സനതും സുഹൃത്തുക്കളും ചേർന്ന് തടഞ്ഞുനിർത്തുകയും ഇരുമ്പ് പൈപ്പ് കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു.
കൊലപാതകം, വധശ്രമം, വീടുകയറി ആക്രമണം തുടങ്ങി ഏഴ് ക്രിമിനൽ കേസുകളിൽ പ്രതിയാണ് സനത്ത്.


