
പുന്നയൂർകുളം: 42 വർഷമായി എൽ. ഡി. എഫ് ഭരിച്ചിരുന്ന പുന്നയൂർക്കുളം പഞ്ചായത്തു ഭരണം യു ഡി.എഫ്. പിടിച്ചെടുത്തത് പോലെ വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ഗുരുവായൂർ മണ്ഡലം എൽ. ഡി. എഫിൽ നിന്ന് യു . ഡി. എഫ്. പിടിച്ചെടുക്കുമെന്നും, പ്രവർത്തകർ ഉന്തും തള്ളും മാറ്റി നിറുത്തി പ്രവർത്തി ക്കണമെന്നും കെ. മുരളീധരൻ. ലീഡർ കെ. കരുണാകരൻ സ്മാരകട്രസ്റ്റ് ഏർപ്പെടുത്തിയ കരുണാകരൻ സ്മാരക പുരസ്‌ക്കാര സമർപ്പണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 25000/രൂപയും മെമെന്റോയും മടങ്ങുന്ന പുരസ്‌ക്കാരം തേറ മുൻസ്പീക്കർ അഡ്വ. തേറമ്പിൽ രാമകൃഷ്ണൻ കോൺഗ്രസ്സ് നേതാവ് കെ. […]

