loader image
ആലിൻ ഷെറിൻ എബ്രഹാമിന് കണ്ണീരോടെ വിട നൽകി നാട്

ആലിൻ ഷെറിൻ എബ്രഹാമിന് കണ്ണീരോടെ വിട നൽകി നാട്

ഞ്ചു കുരുന്നുകൾക്ക് പുതുജീവൻ നൽകി യാത്രയായി ആലിൻ ഷെറിൻ എബ്രഹാം. കണ്ണീരോടെയാണ് കുഞ്ഞിന് നാട് വിട നൽകിയത്.
പത്തനംതിട്ട മല്ലപ്പള്ളി നെടുങ്ങാടപ്പള്ളി സി.എസ്.ഐ പള്ളിയിയാണ് ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നത്. ഫെബ്രുവരി അഞ്ചാം തീയതി ചിങ്ങവനത്തുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ആലിന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് മസ്തിഷ്ക മരണം സംഭവിച്ചത്.

സ്വന്തം കുഞ്ഞിന്റെ വേർപാടിൽ ഹൃദയം നുറുങ്ങി നിൽക്കുമ്പോഴും മറ്റുള്ളവർക്ക് പ്രകാശമേകാൻ അവയവദാനത്തിന് സമ്മതം മൂളിയ പിതാവ് അരുൺ എബ്രഹാമിനെയും മാതാവ് ഷെറിനെയും നന്ദിയോടെയും ആദരവോടെയുമാണ് നാട് ഓർക്കുന്നത്. മസ്തിഷ്ക മരണം സ്ഥിരീകരിച്ചതിനെത്തുടർന്ന് ആലിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കൾ എടുത്ത ധീരമായ തീരുമാനം അഞ്ചു കുടുംബങ്ങൾക്കാണ് പ്രതീക്ഷയായത്.

The post ആലിൻ ഷെറിൻ എബ്രഹാമിന് കണ്ണീരോടെ വിട നൽകി നാട് appeared first on Express Kerala.

Spread the love
See also  ‘അടുത്തതും പിണറായി’; മുഖ്യമന്ത്രിയെ വേദിയിലിരുത്തി പ്രഖ്യാപിച്ച് മണിശങ്കർ അയ്യർ

New Report

Close