loader image

ചൂട് കനക്കുന്നു; പകൽ 10 മുതൽ 3 വരെ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക; മുന്നറിയിപ്പ്

കൊച്ചി: ചൂട് കൂടുന്ന സാഹചര്യത്തിൽ അൾട്രാ വയലറ്റ് രശ്മ‌ികൾ ഏൽക്കാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ സുരക്ഷാ മുൻകരുതലെടുക്കണമെന്ന് മുന്നറിയിപ്പ്. തുടച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്‌മികൾ ശരീരത്തിൽ ഏൽക്കുന്നത് ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും സൂര്യതാപത്തിനുമടക്കം കാരണമായേക്കാമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തുന്നത്. ഈ സമയങ്ങളിൽ പുറത്തിറങ്ങുന്നത് പരമാവധി കുറയ്ക്കുകയോ സൂര്യപ്രകാശം നേരിട്ട് ശരീരത്തിൽ ഏൽക്കുന്ന സാഹചര്യം ഒഴിവാക്കുകയോ ചെയ്യണമെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

പുറത്തെ ജോലികൾ ചെയ്യുന്നവർ, കടലിൽ പോകുന്നവർ, മത്സ്യത്തൊഴിലാളികൾ, ബൈക്ക് യാത്രികർ, വിനോദസഞ്ചാരികൾ, നേത്രരോഗങ്ങളുള്ളവർ, ചർമരോഗങ്ങളുള്ളവർ, ക്യാൻസർ രോഗികൾ തുടങ്ങിയവർ പ്രത്യേക ജാഗ്രത പാലിക്കണം. പകൽ സമയത്ത് പുറത്തിറങ്ങുമ്പോൾ കുട, തൊപ്പി, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക. ശരീരം മുഴുവൻ മറയുന്ന തരത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതും പ്രതികൂല സാഹചര്യത്തെ മറികടക്കാൻ സഹായിക്കും.മലമ്പ്രദേശങ്ങൾ, ഉഷ്‌ണമേഖല പ്രദേശങ്ങളിൽ താരതമ്യേന അൾട്രാവയലറ്റ് സൂചിക ഉയർന്നതായിരിക്കും. മേഘങ്ങളില്ലാതെ തെളിഞ്ഞ ആകാശമാണെങ്കിലും അൾട്രാവയലറ്റ് സൂചികയുണ്ടാകും. കൂടാതെ ജലാശയങ്ങൾ മണൽ എന്നിവ അൾട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാൽ ഇത്തരം മേഖലകളിൽ സൂചിക ഉയർന്നതായിരിക്കും.

അൾട്രാവയലറ്റ് രശ്മികൾ ഏൽക്കാതിരിക്കാൻ പൊതുജനങ്ങൾ ജാഗ്രത പാലിക്കേണ്ടതാണ്.

Spread the love
See also  സ്വർണ്ണവില ഇന്നും കുറഞ്ഞു;ഗ്രാമിന് 120 രൂപ കുറഞ്ഞു

Leave a Comment

Your email address will not be published. Required fields are marked *

New Report

Close