PUDUKAD-NEWS-PUTHUKAD-NEWS

ആലിൻ ഷെറിൻ എബ്രഹാമിന് വിട ചൊല്ലി ജന്മനാട്

അവയവദാനത്തിൽ പുതു ചരിത്രം കുറിച്ച പൊന്നുമകൾ ആലിൻ ഷെറിൻ എബ്രഹാമിന് വിട ചൊല്ലി ജന്മനാട്. സംസ്കാര ശുശ്രൂഷ നെടുങ്ങാടപ്പള്ളി സിഎസ്ഐ പള്ളിയിൽ നടന്നു.സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.മൃതദേഹം പൊതുദർശനത്തിന് വെച്ച പത്തനംതിട്ട വാലുമണ്ണിലെ വീട്ടിൽ മന്ത്രിമാരടക്കം നൂറുകണക്കിന് പേരാണ് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്.

മന്ത്രിമാരായ സജി ചെറിയാൻ, വീണാ ജോർജ് കേന്ദ്രമന്ത്രി സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. മൃതദേഹം പൊതുദർശനത്തിന് വച്ച പത്തനംതിട്ട വാലുമണ്ണിലെ വീട്ടിൽ നൂറുകണക്കിന് പേരാണ് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്.

ഫെബ്രുവരി അഞ്ചിന് വാഹനാപകടമുണ്ടായ ദിവസം മല്ലപ്പള്ളിയിലെ പിതാവിൻ്റെ വീട്ടിൽ നിന്നാണ് ആലിൻ ഷെറിൻ എബ്രഹാമും അമ്മയും അടങ്ങുന്ന കുടുംബം സ്വകാര്യ ചടങ്ങിനായി യാത്രതിരിച്ചത്. വാഹനാപകടത്തിൽ കുഞ്ഞിന്റെ കുടുംബാംഗങ്ങൾക്കും ഗുരുതരമായി പരുക്കേറ്റിരുന്നു.

കേരളത്തിന്റെ കണ്ണീരോർമ്മയായി മാറുമ്പോഴും നാല് പേർക്ക് പുതുജീവൻ നൽകി ആലിൻ ഷെറിൻ എബ്രഹാം. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവെന്ന വലിയ നിയോഗവുമായാണ് ഈ പത്ത് മാസം പ്രായമുള്ള കുഞ്ഞ് യാത്രയാകുന്നത്.കൊച്ചിയിൽ നിന്ന് അവയവങ്ങൾ തിരുവനന്തപുരത്ത് എത്തിച്ചത് മൂന്ന് മണിക്കൂർ 17 മിനിറ്റ് കൊണ്ടായിരുന്നു. മസ്തിഷ്ക മരണം സംഭവിച്ചപ്പോൾ തന്നെ താങ്ങാനാവാത്ത ദുഃഖത്തിലും അവയവദാനമെന്ന മഹത്കർമത്തിന് അച്ഛൻ അരുണും അമ്മ ഷെറിനും സമ്മതം മൂളി. കുഞ്ഞിന്റെ രണ്ട് നേത്രപടം, ചികിത്സയിൽ കഴിഞ്ഞ അമൃത ആശുപത്രയിലാണ് നൽകിയത്.കരളും വൃക്കകളും ഹൃദയധമനിയുമായി ആംബുലൻസ് കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചു. മൂന്നേകാൽ മണിക്കൂറിൽ 200ലധികം ദൂരം താണ്ടി കിംസ് ആശുപത്രിയിലെത്തി. ആലിൻ്റെ കരൾ അവിടെ ചികിത്സയിലുണ്ടായിരുന്ന ആറ് മാസം പ്രായമായ കുഞ്ഞിനു വേണ്ടിയാണ് കൊണ്ടുപോയത്.

Spread the love
See also  പനംകുളം കൈതയ്ക്കാപ്പുഴ കുഞ്ഞക്കൻ രാമകൃഷ്ണൻ ജന്മദിന അനുസ്മരണം സംഘടിപ്പിച്ചു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top