
ബംഗാളിൽ എസ്ഐആർ നടപടികളിൽ വീഴ്ച വരുത്തിയെന്നാരോപിച്ച് ഏഴ് ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് കമ്മീഷൻ സസ്പെൻഡ് ചെയ്തു. എസ്ഐആറുമായി ബന്ധപ്പെട്ട അധികാരങ്ങൾ ദുരുപയോഗം ചെയ്തതായും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗുരുതരമായ പെരുമാറ്റദൂഷ്യം ഉണ്ടായതായും കമ്മീഷൻ കണ്ടെത്തി. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കമ്മീഷൻ ഔദ്യോഗികമായി കത്തയക്കുകയും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് നടപടികളുടെ സുതാര്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഉന്നതതലത്തിലുള്ള ഈ അടിയന്തര നടപടി.
The post ബംഗാളിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി! ഏഴ് പേരെ തെരഞ്ഞെടുപ്പ് കമ്മീഷൻ സസ്പെൻഡ് ചെയ്തു appeared first on Express Kerala.


