നാദാപുരത്ത് നടുറോഡിൽ പടക്കം പൊട്ടിച്ച് വിവാഹാഘോഷം; ഗതാഗതം തടസ്സപ്പെടുത്തിയതിന് മൂന്ന് പേർക്കെതിരെ കേസ്

നാദാപുരത്ത് നടുറോഡിൽ പടക്കം പൊട്ടിച്ച് വിവാഹാഘോഷം; ഗതാഗതം തടസ്സപ്പെടുത്തിയതിന് മൂന്ന് പേർക്കെതിരെ കേസ്

കോഴിക്കോട്: നാദാപുരം-തലശ്ശേരി സംസ്ഥാന പാതയിൽ ഗതാഗതം സ്തംഭിപ്പിച്ച് പടക്കം പൊട്ടിച്ച് വിവാഹസംഘത്തിന്റെ അതിരുവിട്ട ആഘോഷം. പേരോട് ടൗണിൽ വെച്ചാണ് റോഡിൽ പടക്കങ്ങൾ വിതറി തീ കൊളുത്തിയത്. സംഭവത്തിൽ മൂന്ന് പേർക്കെതിരെ നാദാപുരം പോലീസ് കേസെടുത്തു. കോറോത്ത് മൊയ്തു എന്നയാളുടെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ സംഘമാണ് പാതയിൽ അപകടകരമായ രീതിയിൽ ആഘോഷം നടത്തിയത്.

The post നാദാപുരത്ത് നടുറോഡിൽ പടക്കം പൊട്ടിച്ച് വിവാഹാഘോഷം; ഗതാഗതം തടസ്സപ്പെടുത്തിയതിന് മൂന്ന് പേർക്കെതിരെ കേസ് appeared first on Express Kerala.

Spread the love
Scroll to Top