
പത്തനംതിട്ട: ഇളമണ്ണൂരിൽ മദ്യലഹരിയിൽ അമിതവേഗതയിലെത്തിയ കാറിടിച്ച് കാൽനടയാത്രക്കാരി മരിച്ചു. ഇളമണ്ണൂർ സ്വദേശിനി ഉഷയാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് ശാന്തയ്ക്ക് പരിക്കേറ്റു. ശാന്തയുടെ കൊച്ചുമകൾ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
തെങ്കാശി സ്വദേശി സൂര്യ ഓടിച്ച കാർ നിയന്ത്രണം വിട്ട് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന സ്ത്രീകളെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സൂര്യ മദ്യപിച്ചിരുന്നതായി പോലീസ് സ്ഥിരീകരിച്ചു. അപകടത്തിന് പിന്നാലെ കാർ നിർത്താതെ ഓടിച്ചു പോവുകയും നാട്ടുകാർ പിന്തുടർന്ന് പുനലൂരിൽ വെച്ച് കാർ തടഞ്ഞ് പ്രതിയെ പിടികൂടുകയും ചെയ്തു. ഡ്രൈവർ സൂര്യയെ കൂടാതെ മറ്റ് രണ്ടുപേർ കൂടി കാറിലുണ്ടായിരുന്നു.
The post മദ്യലഹരിയിൽ കാറോടിച്ചു; പത്തനംതിട്ടയിൽ കാൽനടയാത്രക്കാരിക്ക് ദാരുണാന്ത്യം appeared first on Express Kerala.


