സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ ആഴ്ചയുടെ തുടക്കത്തിൽ കുറഞ്ഞുനിന്ന സ്വർണവില വാരാന്ത്യത്തോടെ വർധിച്ചിരുന്നെങ്കിലും, പുതിയ ആഴ്ചയുടെ തുടക്കത്തിൽ വില താഴേക്ക് പോകുന്ന കാഴ്ചയാണ് കാണുന്നത്. ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 1,14,720 രൂപയാണ്. പവന് 960 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഒരു ഗ്രാം സ്വർണത്തിന് 120 രൂപ കുറഞ്ഞ് 14,340 രൂപയായി.
18 കാരറ്റ് സ്വർണവിലയിലും സമാനമായ കുറവുണ്ടായിട്ടുണ്ട്. ഒരു പവൻ 18 കാരറ്റ് സ്വർണത്തിന് ഇന്ന് 94,280 രൂപയാണ് വില (ഗ്രാമിന് 11,785 രൂപ). ഗ്രാമിന് 95 രൂപയുടെയും പവന് 760 രൂപയുടെയും കുറവാണ് ഈ വിഭാഗത്തിൽ ഉണ്ടായത്.
സ്വർണത്തോടൊപ്പം വെള്ളി വിലയിലും ഇടിവ് സംഭവിച്ചു. കഴിഞ്ഞ ദിവസം ഗ്രാമിന് 275 രൂപയായിരുന്ന വെള്ളിക്ക് ഇന്ന് 268 രൂപയായി കുറഞ്ഞു. 10 ഗ്രാം വെള്ളിക്ക് 2,680 രൂപയാണ് ഇന്നത്തെ വില. ആഗോള വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ ലാഭമെടുപ്പ് നടത്തിയതുമാണ് വില കുറയാൻ കാരണമായത്.
The post സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്; പവന് 960 രൂപ കുറഞ്ഞു appeared first on Express Kerala.


