
വിശുദ്ധ റമസാൻ മാസത്തിന് തുടക്കം കുറിക്കുന്ന മാസപ്പിറവി നാളെ സന്ധ്യയ്ക്ക് നിരീക്ഷിക്കണമെന്ന് യുഎഇയും സൗദി അറേബ്യയും പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. യുഎഇയിൽ മഗ്‌രിബ് നമസ്‌കാരത്തിന് ശേഷം മാസപ്പിറവി നിരീക്ഷിക്കണമെന്നും അത് കാണുന്നവർ ഫത്‌വ കൗൺസിലിന്റെ ഓൺലൈൻ പോർട്ടൽ വഴി വിവരം അറിയിക്കണമെന്നും അധികൃതർ വ്യക്തമാക്കി.
നാളെ മാസപ്പിറവി ദൃശ്യമായാൽ ഫെബ്രുവരി 18-ന് റമസാൻ വ്രതം ആരംഭിക്കും. മാസപ്പിറവി കാണാത്ത പക്ഷം ശഅബാൻ മാസം 30 പൂർത്തിയാക്കി ഫെബ്രുവരി 19-നായിരിക്കും വ്രതാരംഭം. അതേസമയം, ചൊവ്വാഴ്ച മാസപ്പിറവി കാണാൻ സാധ്യതയില്ലാത്തതിനാൽ ഒമാനിൽ ഫെബ്രുവരി 19-ന് റമസാൻ ഒന്നായിരിക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. മാസപ്പിറവി ദർശിക്കുന്നതിനായി വിവിധ രാജ്യങ്ങളിൽ വിപുലമായ സജ്ജീകരണങ്ങളാണ് അധികൃതർ ഒരുക്കിയിരിക്കുന്നത്.
The post റമസാൻ മാസപ്പിറവി! ജാഗ്രതയോടെ ഗൾഫ് രാഷ്ട്രങ്ങൾ; നിരീക്ഷിക്കാൻ സൗദിയും യുഎഇയും നിർദ്ദേശം നൽകി appeared first on Express Kerala.


