loader image
കാട്ടുപന്നി കുറുകെ ചാടി ഓട്ടോ മറിഞ്ഞു; കണ്ണൂരിൽ യാത്രക്കാരന് ദാരുണാന്ത്യം

കാട്ടുപന്നി കുറുകെ ചാടി ഓട്ടോ മറിഞ്ഞു; കണ്ണൂരിൽ യാത്രക്കാരന് ദാരുണാന്ത്യം

കണ്ണൂർ: കതിരൂർ മൂന്നാംമൈലിൽ കാട്ടുപന്നി കുറുകെ ചാടിയതിനെത്തുടർന്നുണ്ടായ അപകടത്തിൽ ഓട്ടോറിക്ഷ യാത്രക്കാരൻ മരിച്ചു. കൂത്തുപറമ്പ് നരവൂർ സ്വദേശിയും മത്സ്യക്കച്ചവടക്കാരനുമായ എൻ. പ്രദീപൻ ആണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം സംഭവിച്ചത്. തലശ്ശേരിയിൽ നിന്നും വിൽപനയ്ക്കുള്ള മത്സ്യവുമായി ഓട്ടോയിൽ മടങ്ങുകയായിരുന്നു പ്രദീപൻ. പരിക്കേറ്റ പ്രദീപനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

The post കാട്ടുപന്നി കുറുകെ ചാടി ഓട്ടോ മറിഞ്ഞു; കണ്ണൂരിൽ യാത്രക്കാരന് ദാരുണാന്ത്യം appeared first on Express Kerala.

Spread the love
See also  രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസ് സുപ്രീംകോടതിയിലേക്ക്

New Report

Close