ഓൺലൈൻ ടാക്സികൾ നാളെ മുതൽ നിരത്തിലിറങ്ങില്ല; ഊബർ, സ്വിഗ്ഗി, സൊമാറ്റോ തൊഴിലാളികൾ പണിമുടക്കിലേക്ക്

ഓൺലൈൻ ടാക്സികൾ നാളെ മുതൽ നിരത്തിലിറങ്ങില്ല; ഊബർ, സ്വിഗ്ഗി, സൊമാറ്റോ തൊഴിലാളികൾ പണിമുടക്കിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ ഓൺലൈൻ ടാക്സി-ഗിഗ് തൊഴിലാളികൾ നാളെ മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുന്നു. ഊബർ ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളുടെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചാണ് സംയുക്ത സമിതിയുടെ നേതൃത്വത്തിൽ മൂന്ന് ദിവസത്തെ ആപ്പ് ബഹിഷ്കരണം പ്രഖ്യാപിച്ചിരിക്കുന്നത്. ഊബർ ഡ്രൈവർമാർക്ക് പുറമെ സൊമാറ്റോ, സ്വിഗ്ഗി, ആമസോൺ തൊഴിലാളികളും സമരത്തിൽ അണിചേരും.

മിനിമം ടാക്സി നിരക്ക് പ്ലാറ്റ്‌ഫോമുകളിൽ ഉറപ്പാക്കുക, പ്രതിദിന സബ്‌സ്‌ക്രിപ്ഷൻ തുകയായ 165 രൂപ കുറയ്ക്കുക, മുന്നറിയിപ്പില്ലാതെ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യുന്നത് അവസാനിപ്പിക്കുക തുടങ്ങിയവയാണ് സമരക്കാരുടെ പ്രധാന ആവശ്യങ്ങൾ. ഫെബ്രുവരി 17 മുതൽ 19 വരെ സംസ്ഥാനവ്യാപകമായി ഊബർ ആപ്പ് ഓഫ്‌ലൈൻ ആക്കും.

Also Read: പ്ലഗ്-ഇൻ ഹൈബ്രിഡും അത്യാധുനിക ഇവികളും; എംജിയുടെ പുതിയ വാഹനങ്ങൾ 2026-ൽ വിപണിയിലേക്ക്

പണിമുടക്കിന്റെ ഭാഗമായി നാളെ രാവിലെ 10 മണിക്ക് പാളയത്ത് നിന്ന് സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ റാലി നടക്കും. സംഗമം പി.സി. വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. പണിമുടക്ക് ദിവസങ്ങളിൽ യാത്രക്കാരുടെ ബുദ്ധിമുട്ട് ഒഴിവാക്കാൻ സർക്കാർ സംവിധാനമായ ‘കേരള സവാരി’ വഴി സർവീസ് നടത്താൻ തൊഴിലാളികൾ തീരുമാനിച്ചിട്ടുണ്ട്.

See also  കോടാലിയിൽ എട്ട് വയസുകാരൻ മരിച്ച സംഭവം: മരണം പാമ്പിൻ വിഷം ഉള്ളിൽചെന്ന് . സഹോദരൻ അനോജിന് 6 മണിക്കൂർ നീണ്ട ശസ്ത്രക്രിയ, വെന്‍റിലേറ്ററിൽ തുടരുന്നു

The post ഓൺലൈൻ ടാക്സികൾ നാളെ മുതൽ നിരത്തിലിറങ്ങില്ല; ഊബർ, സ്വിഗ്ഗി, സൊമാറ്റോ തൊഴിലാളികൾ പണിമുടക്കിലേക്ക് appeared first on Express Kerala.

Spread the love
Scroll to Top