PUDUKAD-NEWS-PUTHUKAD-NEWS

പ്രമേഹ നിര്‍ണ്ണയവും നേത്ര പരിശോധന ക്യാമ്പും 22ന്

ഇരിങ്ങാലക്കുട : പി.എല്‍. തോമന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ്, കൊമ്പൊടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍, ഐ ഫൗണ്ടേഷന്‍ ആശുപത്രി എന്നിവർ സംയുക്തമായി 22ന് രാവിലെ 9 മണി മുതല്‍ ഉച്ചക്ക് 12 മണി വരെ പ്രമേഹ രോഗനിര്‍ണയ, നേത്ര പരിശോധന – തിമിര ശസ്ത്രക്രിയ ക്യാമ്പ് പി.എല്‍. തോമന്‍ മെമ്മോറിയല്‍ ക്ലിനിക്കില്‍ വച്ച് സംഘടിപ്പിക്കും.

ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് ക്യാമ്പ് കോർഡിനേറ്റര്‍ ജോൺസൺ കോലങ്കണ്ണി ക്യാമ്പ് ഉദ്ഘാടനം ചെയ്യും.

ക്ലബ് പ്രസിഡന്റ് അഡ്വ. എം.എസ്. രാജേഷ് അധ്യക്ഷത വഹിക്കും.

സെക്രട്ടറി എം.സി. പ്രദീപ്, ട്രഷറര്‍ ജെയ്സണ്‍ മൂഞ്ഞേലി, ആശുപത്രി കോർഡിനേറ്റര്‍ ശിവന്‍ നെന്മാറ എന്നിവര്‍ പങ്കെടുക്കും.

Spread the love
See also  ഒബിസി വിഭാഗത്തിന് സൗജന്യ ടെക്‌നിക്കല്‍ പരിശീലനം

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top