
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിന്റെ പേരിൽ ആരും നിരാശരാകരുതെന്നും സർക്കാരിനെ താഴെയിറക്കുക എന്ന ലക്ഷ്യത്തോടെ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണി. വീക്ഷണം സുവർണ്ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തവണ മത്സരിക്കാൻ അവസരം ലഭിക്കാത്തവർക്കും യുഡിഎഫ് സർക്കാർ അധികാരത്തിൽ വരുമ്പോൾ അർഹമായ പരിഗണന ലഭിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. സ്ഥാനാർത്ഥി ആരാണെന്ന് നോക്കാതെ പാർട്ടിയുടെ വിജയത്തിനായി എല്ലാവരും അണിനിരക്കണം. പിണറായി വിജയൻ സർക്കാരിനെ അധികാരത്തിൽ നിന്ന് മാറ്റുക എന്നതാണ് ഇപ്പോഴത്തെ പ്രധാന ലക്ഷ്യമെന്നും, ഭരണം മാറിയാൽ അന്തസ്സായി അവകാശങ്ങൾ ചോദിക്കാമെന്നും അദ്ദേഹം പ്രവർത്തകരെ ഓർമ്മിപ്പിച്ചു.
1977-ലെ ചരിത്ര വിജയം ആവർത്തിക്കാൻ കോൺഗ്രസിന് സാധിക്കുമെന്ന് എ.കെ ആന്റണി പ്രത്യാശ പ്രകടിപ്പിച്ചു. അന്ന് 111 സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിൽ വന്നതും ആലപ്പുഴ ജില്ലയിലെ മുഴുവൻ സീറ്റുകളും കോൺഗ്രസ് തൂത്തുവാരിയതും അദ്ദേഹം ചൂണ്ടിക്കാട്ടി. പഴയ കാലത്തെ ഗ്രൂപ്പ് തർക്കങ്ങളിൽ നിന്ന് മാറി, നിരീക്ഷകർ നിശ്ചയിക്കുന്ന സ്ഥാനാർത്ഥികളെ വിജയിപ്പിക്കാൻ എല്ലാവരും സജീവമായി രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
The post സീറ്റ് കിട്ടിയില്ലെങ്കിലും വിഷമിക്കേണ്ട, ലക്ഷ്യം പിണറായി സർക്കാരിനെ താഴെയിറക്കൽ; എ.കെ ആന്റണി appeared first on Express Kerala.


