PUDUKAD-NEWS-PUTHUKAD-NEWS

കണ്ടശ്ശാംകടവ് പാലത്തിന് സമീപം പുഴയിൽ കാണപ്പെട്ട മൃതദേഹം തിരിച്ചറിഞ്ഞു.

വാടാനപ്പള്ളി : കണ്ടശ്ശാംകടവ് പാലത്തിന് സമീപം പുഴയിൽ കാണപ്പെട്ട മൃതദേഹം തിരിച്ചറിഞ്ഞു. തൃത്തല്ലൂർ കാളി ക്ഷേത്രത്തിന് പടിഞ്ഞാറ് കരീ പാടത്ത് ചന്ദ്രബോസ് (79) ആണ് മരിച്ചത്.. ഞായറാഴ്ച വൈകീട്ട് പുഴയിൽ ചൂണ്ടയിട്ടിരുന്നവരാണ് പടിഞ്ഞാറെ ഭാഗത്ത് പുഴയിൽ മൃതദേഹം ഒഴുകി നടക്കുന്നത് കണ്ടത്.
യുവാക്കൾ വഞ്ചിയിൽ പോയാണ് മൃതദേഹം കരക്ക് കയറ്റിയത്. വിവരം അറിയിച്ചതോടെ വാടാനപ്പള്ളി പൊലീസ് സ്ഥലത്ത് എത്തിയിരുന്നു. ചന്ദ്രബോസിനെ കാണാതായതോടെ വീട്ടുകാർ വാടാനപ്പള്ളി പൊലീസ് സ്‌റ്റേഷനിൽ എത്തിയിരുന്നു.
തുടർന്ന് വീട്ടുകാർ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ മോർച്ചറിയിൽ എത്തി മൃതദേഹം തിരിച്ചറിഞ്ഞു. ഞായറാഴ്ച ഉച്ചക്ക് ശേഷമാണ് ഇയാൾ വീട്ടിൽ നിന്ന് പുറത്തുപോയത്. 5.30 ഓടെയാണ് മൃതദേഹം പുഴയിൽ കാണപ്പെട്ടത്.

Spread the love
See also  ബാംഗ്ലൂരിൽ വിദ്യാർത്ഥികൾക്ക് അഡ്മിഷനും, താമസ സൗകര്യവും ഒരുക്കിക്കൊടുക്കുന്നതിൻ്റെ മറവിൽ വൻ രാസലഹരി വിപണനം നടത്തിവന്ന യുവാവ് പിടിയിൽ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top